താമരശ്ശേരിയിൽ രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ
കോഴിക്കോട്: താമരശ്ശേരിയിൽ രണ്ട് കുട്ടികൾ കുളത്തിൽ മരിച്ച നിലയിൽ. പൂനൂർ കാന്തപുരം അലങ്ങാപ്പൊയിൽ അബ്ദുൽ റസാഖിന്റെ മകൻ മുഹമ്മദ് ഫർസാൻ (9), മുഹമ്മദ് സാലിയുടെ മകൻ മുഹമ്മദ് അബൂബക്കർ (8) എന്നിവരാണ് മരിച്ചത്. വീട്ടിൽനിന്നും 100 മീറ്ററോളം അകലെയുള്ള കുളത്തിലാണ് ഇരുവരും മുങ്ങിമരിച്ചത്.
വൈകിട്ട് നാലു മണിയോടെ കുട്ടികളെ കാണാതായിരുന്നു. തുടര്‍ന്ന് ഏഴ് മണിയോടെ നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ കുട്ടികളെ കണ്ടെത്തിയത്. പൊലീസ് നടപടികൾക്കു ശേഷം മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
Description: Two children found dead in a pond in Thamarassery