സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകളിലൂടെ ഫലമറിയാം


തിരുവനന്തപുരം: സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. https://www.cbse.gov.in/, http://www.results.nic.in/, https://results.digilocker.gov.in/, https://umang.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലമറിയാം. തിരുവനന്തപുരം, വിജയവാഡ റീജിയണുകള്‍ 99.79 ശതമാനത്തോടെ ഒന്നാം സ്ഥാനത്താണ്.

93.66 ആണ് ആകെ വിജയശതമാനം. 23,71,939 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 22,21,636 പേരും വിജയിച്ചു. 45,516 വിദ്യാര്‍ഥികള്‍ 95 ശതമാനത്തിന് മുകളിലും 1,99,944 വിദ്യാര്‍ഥികള്‍ 90 ശതമാനത്തിന് മുകളിലും സ്‌കോര്‍ നേടി.

Summary: CBSE Class 10th results have been published