കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ആയിരുന്ന നടേരി അണേല മര്യേക്കണ്ടി സുകുമാരൻ അന്തരിച്ചു


കൊയിലാണ്ടി: റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരൻ നടേരി അണേല മര്യേക്കണ്ടി സുകുമാരൻ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. കൊയിലാണ്ടി താലൂക്ക് ആശുപത്രി, വടകര ജില്ലാ ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ സ്റ്റാഫ് നഴ്‌സ് ആയി പ്രവർത്തിച്ചിട്ടുണ്ട്.

അച്ഛൻ: പരേതനായ ഗോവിന്ദൻ നായർ. അമ്മ: പാർവതി അമ്മ. ഭാര്യ: രാധ (ഉള്ളൂർ).

മക്കൾ: അമ്പിളി സുകുമാരൻ (ആരോഗ്യവകുപ്പ് ), ആര്യ സുകുമാരൻ (യു.കെ). മരുമകൻ: വൈശാഖ് (എയർഫോഴ്സ് ഹൈദരാബാദ്)

സഹോദരങ്ങൾ: ഭാസ്‌കരന്‍ മര്യേയി കണ്ടി, സുമണി.