പാലക്കുളത്ത് മത്സ്യബന്ധനത്തിനിടെ കടലില്‍ തോണി മറിഞ്ഞ് മരിച്ച ഷിഹാബിന്റെ കുടുംബത്തിന് മുസ്ലിം ലീഗ് വീട് നിർമ്മിച്ച് നൽകും
നന്തി ബസാര്‍: പാലക്കുളത്ത് കടലില്‍ മീന്‍ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് കടലില്‍ മുങ്ങി മരിച്ച മുത്തായം കോളനിയിലെ ഷിഹാബിന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കാന്‍ മുസ്ലിം ലീഗ്. മൂടാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ബൈത്തുറഹ്മയാണ് വീട് നിര്‍മ്മിച്ച് നല്‍കാന്‍ തീരുമാനിച്ചത്.
ആയിരം സ്‌ക്വയര്‍ ഫീറ്റിലാണ് വീടൊരുങ്ങുക. പതിനാറ് ലക്ഷം രൂപയോളമാണ് പ്രതീക്ഷിക്കുന്ന ചെലവ്. പലരും ഇതിനകം തന്നെ പണം വാഗ്ദാനം ചെയ്തിട്ടുണ്ട്. എത്രയും പെട്ടെന്ന് തന്നെ നിര്‍മ്മാണം ആരംഭിക്കാനാണ് തീരുമാനം.
വീട് നിര്‍മ്മാണത്തിനായി കമ്മിറ്റി രൂപീകരിച്ചു. സി.കെ.അബൂബക്കര്‍ (ചെയര്‍മാന്‍), യു.കെ.ഹമീദ് (വര്‍ക്കിങ്ങ് ചെയര്‍മാന്‍), കെ.അബുബക്കര്‍ ഹാജി, പി.എം.ഖാലിദ് ഹാജി, വര്‍ദ് അബ്ദുറഹിമാന്‍, ടി.കെ.നാസര്‍, യു.വി.കാസിം, കെ, കെ.റിയാസ് (വൈസ് ചെയര്‍മാന്‍മാര്‍), മുതുകുനി മുഹമ്മദലി (ജനറല്‍ കണ്‍വീനര്‍), ചിപ്പു അഷ്‌റഫ് (വര്‍ക്കിങ്ങ് കണ്‍വീനര്‍), ഇബ്രാഹിം മര്‍വ്വ, അഹമദ് അമ്പട്ടാരി, എം.വി.റിയാസ്, റഷീദ് ഇടത്തില്‍, റാഷിദ് മുഹമ്മദ്, കെ.അബുബക്കര്‍ (കണ്‍വീനര്‍മാര്‍), സി.കെ.സുബൈര്‍ (ട്രഷറര്‍), റഫീക്ക് പുത്തലത്ത് (കോ-ഓര്‍ഡിനേറ്റര്‍), റെനിന്‍ അഷ്‌റഫ് (ഓഡിറ്റിങ്ങ് കണ്‍ട്രോള്‍) എന്നിവരാണ് ഭാരവാഹികള്‍.
മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി യോഗം മഠത്തില്‍ അബ്ദുറഹിമാന്‍ ഉല്‍ഘാടനം ചെയതു. ചിപ്പു അഷ്‌റഫ്, കെ.അബുബക്കര്‍ ഹാജി, മെയോണ്‍ കാദര്‍, ടി.കെ.നാസര്‍, കെ.കെ.റിയാസ്, അമാന മുസ്തഫ, സി.കെ.സുബൈര്‍, മര്‍ഹബ കുഞ്ഞബ്ദുള്ള, റഷീദ് കൊളരാട്ടില്‍ എന്നിവര്‍ സംസാരിച്ചു. മുഹമ്മദലി സ്വാഗതം പറഞ്ഞു.
ജൂലൈ 12 നാണ് ഷിഹാബ് ഉള്‍പ്പെടെ മൂന്ന് പേര്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോയത്. ശക്തമായ തിരയില്‍ പെട്ട് തോണി മറിയുകയായിരുന്നു. രണ്ട് പേര്‍ രക്ഷപ്പെട്ടെങ്കിലും ഷിഹാബിനെ കാണാതായി. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഷിഹാബിന്റെ മൃതദേഹം കിട്ടിയത്.