മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ; ജനറല്‍ സെക്രട്ടറിയായി കൊയിലാണ്ടി സ്വദേശി ടി.ടി ഇസ്മായിൽ


Advertisement

കോഴിക്കോട്: കൊയിലാണ്ടി സ്വദേശി ഉൾപ്പെട്ട പുതിയ ഭാരവാഹികള്‍ ഇനി മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയെ നയിക്കും.എം.എ റസാഖ് മാസ്റ്റര്‍ ആണ് പ്രസിഡന്റ്. കൊയിലാണ്ടി സ്വദേശി ടി.ടി ഇസ്മായിലിനെ ജനറല്‍ സെക്രട്ടറി തിരഞ്ഞെടുത്തു. സൂപ്പി നരിക്കാട്ടേരിയാണ് ട്രഷറർ.

Advertisement

കെ.എ ഖാദര്‍ മാസ്റ്റര്‍, അഹമ്മദ് പുന്നക്കല്‍, എന്‍.സി അബൂബക്കര്‍, പി. അമ്മദ് മാസ്റ്റര്‍, എസ്.പി കുഞ്ഞഹമ്മദ്, പി. ഇസ്മായില്‍, വി.കെ.സി ഉമ്മര്‍ മൗലവി എന്നിവര്‍ വൈസ് പ്രസിഡന്റുമാരാണ്.

സെക്രട്ടറിമാര്‍: സി.പി.എ അസീസ് മാസ്റ്റര്‍, വി.കെ ഹുസൈന്‍ കുട്ടി, ഒ.പി നസീര്‍, അഡ്വ. എ.വി അന്‍വര്‍, എ.പി അബ്ദുല്‍ മജീദ് മാസ്റ്റര്‍, എം. കുഞ്ഞാമുട്ടി, കെ.കെ നവാസ്.

Advertisement

ഫെബ്രുവരി 18ന് ആരംഭിച്ച സമ്മേളനം 28 വരെ നീണ്ടുനില്‍ക്കും. സെമിനാര്‍, വനിതാ സംഗമം, പ്രതിനിധി സമ്മേളനം, കാംപസ് പാര്‍ലമെന്റ് എന്നിങ്ങനെ വിവിധ പരിപാടികളാണ് സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നത്.

Advertisement

Summary: Muslim League Kozhikode district committee-  Koyilandy TT Ismail is the General Secretary