ചാരായവുമായി ഓട്ടോയിൽ സർക്കീറ്റ്; ചെങ്ങോട്ടുകാവ് സ്വദേശി എക്സെെസ് പിടിയിൽ


കൊയിലാണ്ടി: ഓട്ടോയിൽ ചാരായ വില്പന നടത്തുന്ന ചെങ്ങോട്ട്കവ് സ്വദേശി എക്സെെസ് പിടിയിൽ. ചെങ്ങോട്ടുകാവ് ചേലിയ കളത്തിൽ മീത്തൽ നാരായണൻ(56) ആണ് പിടിയിലായത്. കൊയിലാണ്ടി റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എ.പി ദിപീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

നാരായണനിൽ നിന്നും രണ്ട് ലിറ്റർ വാറ്റുചാരായവും അത് കടത്താനുപയോഗിച്ച KL56C 8872 നമ്പർ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജാരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മുൻപും നിരവധി അബ്കാരി കേസ്സുകളിൽ പ്രതിയായ വ്യക്തിയാണ് നാരായണനെന്ന് എക്സെെസ് പറഞ്ഞു.

പ്രിവന്റീവ് ഓഫീസർമാരായ എൻ.രാജു, എൻ.അജയകുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ പി. ബാബു, സിവിൽ എക്‌സൈസ് ഓഫീസർമാരായ രാകേഷ് ബാബു, സോനേഷ്കുമാർ, ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Summary:  Chengotukav resident arrested with charayam in Koyilandy