വാലന്റൈന്‍സ് ദിനം ആനവണ്ടിയോടൊപ്പം ആഘോഷിച്ചാലോ? പ്രണയിതാക്കള്‍ക്കായി കിടിലന്‍ ടൂര്‍ പാക്കേജ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, വിശദാംശങ്ങള്‍ അറിയാം
കെ.എസ്.ആര്‍.ടി.സിയുട സൂപ്പര്‍ഹിറ്റ് സര്‍വ്വീസുകളാണ് ഉല്ലാസയാത്രകള്‍. കുറഞ്ഞ ചെലവിലുള്ള വ്യത്യസ്തമായ പാക്കേജുകള്‍ അവതരിപ്പിച്ച് വൈവിധ്യമാര്‍ന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ യാത്രക്കാരെ കാണിക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ വിനോദസഞ്ചാരയാത്രകള്‍ വളരെ പെട്ടെന്നാണ് ജനപ്രീതി നേടിയത്.
ഇത്തവണത്തെ വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ചും പുതിയൊരു യാത്രാ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് നിന്നാണ് പ്രണയദിനത്തിലെ ആനവണ്ടിയുടെ പ്രത്യേക യാത്ര തുടങ്ങുന്നത്. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള കെ.എസ്.ആര്‍.ടി.സിയുടെ നൂറാമത് വിനോദയാത്ര കൂടിയാണ് ഇത്.
വാലന്റൈന്‍ ദിനമായ ഫെബ്രുവരി 14 ന് കൊല്ലം ജില്ലയിലെ മണ്‍റോം തുരുത്ത്, സാമ്പ്രാണിക്കൊടി എന്നീ സ്ഥലങ്ങളിലേക്കാണ് കെ.എസ്.ആര്‍.ടി.സിയുടെ ഉല്ലാസയാത്ര. പ്രണയദിനത്തില്‍ നടത്തുന്ന കെ.എസ്.ആര്‍.ടി.സിയുടെ നൂറാമത്തെ യാത്രയില്‍ പങ്കെടുക്കാനായി മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. 1070 രൂപ മാത്രമാണ് ഈ യാത്രയ്ക്കായുള്ള ചെലവ്. 9447223212 എന്ന നമ്പറില്‍ വിളിച്ച് പ്രണയദിനത്തിലെ ആനവണ്ടി യാത്രയ്ക്കായി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
പ്രശാന്ത് വേലിക്കകം ആണ് കൂത്താട്ടുകുളം ഡിപ്പോയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന്റെ ചീഫ് കോ-ഓര്‍ഡിനേറ്റര്‍. ക്ലസ്റ്റര്‍ ഓഫിസര്‍ പി.എ.അഭിലാഷ്, അസിസ്റ്റന്റ് ക്ലസ്റ്റര്‍ ഓഫിസര്‍ കെ.ജി.ജയകുമാര്‍, കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ ബി.എസ്.അനില്‍കുമാര്‍, സുജിത്.കെ.ശ്രീകാന്ത്, ജി.രാജീവ് കുമാര്‍, ബിനു ജോണ്‍, കെ.പി.വിനോദ്, രഞ്ജിത്ത് രവി, ദിലീപ്.കെ.രവി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു.