മൈതാനത്ത് ഇനി തീ പാറും; കേരള ഫയർ ആന്റ് റെസ്ക്യൂ ജില്ലാതല ഫുട്ബോൾ ടൂർണ്ണമെന്റിന് കൊയിലാണ്ടിയിൽ തുടക്കം


കൊയിലാണ്ടി:  കേരള ഫയർ ആന്റ് റെസ്ക്യൂ കോഴിക്കോട് ജില്ലാതല ഫുട്ബോൾ ടൂർണ്ണമെന്റിന് കൊയിലാണ്ടിയിൽ തുടക്കമായി. രണ്ടു ദിവസങ്ങളിലായി കൊയിലാണ്ടി സ്റ്റേഡിയത്തിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്.

ജില്ലയിലെ മുഴുവൻ സ്റ്റേഷനുകളിലെയും ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നുണ്ട്. ഉദ്ഘാടന മത്സരത്തിൽ ജില്ലാ ഫയർ ഓഫീസർ അഷറഫ് അലി, മുൻ സർവീസസ് താരം കുഞ്ഞിക്കണാരൻ, സ്റ്റേഷൻ ഓഫീസർ ആനന്ദൻ സി.പി, സതീഷ് പി, സ്റ്റേഷൻ ഓഫീസർ കോഴിക്കോട് എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.