Tag: #Fire Force

Total 28 Posts

കൊയിലാണ്ടി പതിനാലാം മൈലില്‍ ഐസ് ബോക്‌സ് സൂക്ഷിച്ച കെട്ടിടത്തിന് തീപ്പിടിച്ചു; 20ലക്ഷം രൂപയുടെ നാശനഷ്ടം

കൊയിലാണ്ടി: 14ാം മൈല്‍ കോട്ടയില്‍ അമ്പലം റോഡില്‍ ഐസ് ബോക്‌സ് സൂക്ഷിച്ച കെട്ടിടത്തിന് തീപ്പിടിച്ചു. സിഎം ഐസ് പ്ലാന്റിനോട് ചേര്‍ന്ന കെട്ടിടത്തിലാണ് തീപ്പിടുത്തം. ഷെഡില്‍ സൂക്ഷിച്ച 500 ഓളം ഐസ് ബോക്‌സുകള്‍ കത്തിനശിച്ചു. ഷെഡും പൂര്‍ണമായി കത്തിയമര്‍ന്നു. സമീപത്ത് വീടുകളും കടമുറികളും ഉണ്ടായിരുന്നു. അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ സമയോചിതമായി ഇടപെട്ടതിനാല്‍ ഇവയിലേക്ക് തീപടരുന്നത് തടയാന്‍ കഴിഞ്ഞു. പുലര്‍ച്ചെ

കീഴരിയൂരിന്റെ മലയോര മേഖലയില്‍ തീപിടിത്തങ്ങള്‍ ആവര്‍ത്തിക്കുന്നു; ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് കൊയിലാണ്ടി ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സംസാരിക്കുന്നു

കീഴരിയൂര്‍: കീഴരിയൂര്‍ മീറോഡ് മലയിലും പരിസര പ്രദേശങ്ങളിലും തീപ്പിടിത്തം ആവര്‍ത്തിക്കുയാണ്. വേനലില്‍ ഉണങ്ങിക്കരിഞ്ഞ് കിടക്കുന്ന അടിക്കാടുകള്‍ വ്യാപകമായാണ് തീപിടിത്തത്തിന് ഇടയാക്കുന്നത്. ഇന്നലെ നാലുമണിയോടെ മീറോഡ് മലയിലും സന്ധ്യയോടെ മറുഭാഗത്തുള്ള മരുതേരി മീത്തലിലെ റബ്ബര്‍ തോട്ടത്തിലുമാണ് തീപ്പിടിത്തമുണ്ടായത്. ചെങ്കുത്തായ റബ്ബര്‍ തോട്ടവും അതിനുള്ളിലേക്ക് എത്തിപ്പെടാന്‍ റോഡില്ലാത്തതും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ വൈകിപ്പിച്ചിരുന്നു. ഫയര്‍ബ്രേക്കര്‍ സംവിധാനം ഉപയോഗിച്ചാണ് ഇവിടെ തീയണച്ചത്.

പത്തടിയോളം താഴ്ച്ചയും ധാരാളം വെള്ളവുമുള്ള കിണറ്റില്‍ അബദ്ധത്തില്‍ വീണു; മേപ്പയ്യൂരില്‍ യുവതിയ്ക്ക് രക്ഷകരായെത്തി പേരാമ്പ്ര അഗ്നി രക്ഷാസേന

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡായ ചങ്ങരംവെള്ളിയില്‍ കിണറ്റില്‍ വീണ യുവതിയെ രക്ഷിച്ചു. പട്ടോറക്കല്‍ ഹൗസില്‍ അഡ്വ. അബ്ദുള്‍ ജലീലിന്റെ ഭാര്യ സീനത്ത് (40) ആണ് കിണറ്റില്‍ വീണത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. പത്ത് മീറ്റര്‍ താഴ്ച്ചയും ധാരാളം വെള്ളവുമുള്ള വീട്ടുമുറ്റത്തെ കിണറ്റില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു യുവതി. വിവരമറിയിച്ചതിനെത്തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്നും അഗ്രി

തൃക്കുറ്റിശ്ശേരിയിൽ വെളിച്ചെണ്ണ ഉല്‍പാദന കേന്ദ്രത്തില്‍ വൻ തീ പിടിത്തം; തീ അണച്ചത് ഫയർ ഫോഴ്സിന്റെ മൂന്ന് യൂണിറ്റ്, കണക്കാക്കുന്നത് 75 ലക്ഷം രൂപയുടെ നഷ്ടം

ബാലുശ്ശേരി: തൃക്കുറ്റിശ്ശേരിയിലെ വെളിച്ചെണ്ണ ഉല്‍പാദന കേന്ദ്രത്തിന് തീപിടിച്ചു. തൃകുറ്റിശ്ശേരിയിലെ മുഹമ്മദ് ബഷീര്‍ മൊയോങ്ങല്‍, വകയാടിന്റെ ഉടമസ്ഥതയിലുള്ള സില്‍വര്‍ പ്രൊഡ്യൂസ് വെളിച്ചെണ്ണ ഉല്‍പാദന കേന്ദ്രത്തിനാണ് തീപ്പിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. അഗ്നിരക്ഷാ സേനയുടെ പേരാമ്പ്രയില്‍ നിന്നുള്ള രണ്ടും നരിക്കുനിയില്‍ നിന്നുള്ള ഒരു യൂണിറ്റും സ്ഥലത്തെത്തി മൂന്നു മണിക്കൂര്‍ നേരത്തെ പ്രവര്‍ത്തനത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

മൈതാനത്ത് ഇനി തീ പാറും; കേരള ഫയർ ആന്റ് റെസ്ക്യൂ ജില്ലാതല ഫുട്ബോൾ ടൂർണ്ണമെന്റിന് കൊയിലാണ്ടിയിൽ തുടക്കം

കൊയിലാണ്ടി:  കേരള ഫയർ ആന്റ് റെസ്ക്യൂ കോഴിക്കോട് ജില്ലാതല ഫുട്ബോൾ ടൂർണ്ണമെന്റിന് കൊയിലാണ്ടിയിൽ തുടക്കമായി. രണ്ടു ദിവസങ്ങളിലായി കൊയിലാണ്ടി സ്റ്റേഡിയത്തിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്. ജില്ലയിലെ മുഴുവൻ സ്റ്റേഷനുകളിലെയും ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നുണ്ട്. ഉദ്ഘാടന മത്സരത്തിൽ ജില്ലാ ഫയർ ഓഫീസർ അഷറഫ് അലി, മുൻ സർവീസസ് താരം കുഞ്ഞിക്കണാരൻ, സ്റ്റേഷൻ ഓഫീസർ ആനന്ദൻ സി.പി, സതീഷ്

തൊണ്ടയാട് ബൈപ്പാസിലെ ബഹുനില കെട്ടിടത്തില്‍ വന്‍ തീ പിടിത്തം; നിരവധി ബൈക്കുകള്‍ കത്തിനശിച്ചു (വീഡിയോ കാണാം)

കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസിലെ ബഹുനില കെട്ടിടത്തില്‍ വന്‍ തീ പിടിത്തം. കെട്ടിടത്തിന്റെ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ ആക്‌സസറീസ് ഷോറൂമിലാണ് തീ പിടിത്തം ഉണ്ടായത്. ഉച്ചയ്ക്ക് മൂന്നരയോടെയാണ് തീ പിടിത്തം ഉണ്ടായത്. കെട്ടിടത്തിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി ബൈക്കുകള്‍ തീ പിടിത്തത്തില്‍ കത്തിനശിച്ചു. ആക്‌സസറീസ് ഷോറൂമിനോട് ചേര്‍ന്നുള്ള പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തിയിട്ട ബൈക്കുകളാണ് കത്തിനശിച്ചത്.

വടകര തോടന്നൂരില്‍ വയോധിക കിണറ്റില്‍ വീണ് മരിച്ചു

വടകര: തോടന്നൂരില്‍ വയോധിക കിണറ്റിൽ വീണ് മരിച്ചു. ബിസ്മില്ല വീട്ടിൽ മറിയം ആണ് മരിച്ചത്. എഴുപത്തിരമണ്ട് വയസായിരുന്നു. പുലര്‍ച്ചെ ആറരയോടെയാണ് സംഭവം. വിവരമറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ വടകര ഫയര്‍ ഫോഴ്സ് റെസ്ക്യൂ നെറ്റിന്‍റെ സഹായത്തോടെ മൃതദേഹം കരയ്ക്കെത്തിച്ചു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം വടകര ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മകളുടെ വീട്ടിലായിരുന്നു മറിയം താമസിച്ചിരുന്നത്. രാവിലെ വെള്ളമെടുക്കാന്‍

കണയങ്കോട് സംസ്ഥാന പാതയിൽ മിനി ലോറി മറിഞ്ഞ് ഓയിൽ ചോർച്ച; ഗതാഗതം തടസ്സപ്പെട്ടു,തടസ്സങ്ങൾ നീക്കി ഗതാഗതം പുനസ്ഥാപിച്ച് കൊയിലാണ്ടി അഗ്നിരക്ഷാസേന

കൊയിലാണ്ടി: മിനി ലോറി മറിഞ്ഞ് അപകടം. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കുകളില്ല. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. കൊയിലാണ്ടി താമരശേരി സംസ്ഥാനപാതയില്‍ കണയങ്കോട് പാലത്തിന് സമീപമായിരുന്നു നിയന്ത്രണം വിട്ട ലോറി മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് ലോറിയില്‍ നിന്ന് ഓയില്‍ ചോര്‍ന്ന് റോഡിലേക്ക് വ്യാപിച്ച് ദീര്‍ഘനേരം വാഹന ഗതാഗതം തടസ്സപ്പെട്ടു.  വിവരം ലഭിച്ചതിനെ തുടര്‍ന്ന്  കൊയിലാണ്ടി

അമ്പതടി ഉയരമുളള പ്ലാവില്‍ കയറി കുടുങ്ങി മുളിയങ്ങല്‍ സ്വദേശി റഹീസ്; യുവാവിനെ മരത്തോട് കയര്‍ കെട്ടി ബന്ധിച്ച് സുരക്ഷിതനാക്കി കെ.എസ്.ഇ.ബി ജീവനക്കാരന്‍, ഒടുക്കം താഴെയിറക്കി അഗ്നിരക്ഷാസേന- വീഡിയോ കാണാം

പേരാമ്പ്ര: അമ്പതടി ഉയരമുള്ള പ്ലാവില്‍ കൊമ്പ് കൊത്താനായി കയറിയ ഇറങ്ങാന്‍ കഴിയാതെ കുടുങ്ങിയ മുളിയങ്ങല്‍ സ്വദേശിയെ അഗ്നിരക്ഷാസേന അംഗങ്ങള്‍ താഴെയിറക്കി. പേരാമ്പ്ര കൈതക്കലില്‍ അബ്ദുള്ളയുടെ വീട്ടിലായിരുന്നു സംഭവം. മുളിയങ്ങല്‍ പനമ്പ്രേമ്മല്‍ ലക്ഷംവീട് കോളനിയില്‍ റഹീസിനെയാണ് കെ.എസ്.ഇ.ബി ജീവനക്കാരനും അയല്‍വാസിയും അഗ്നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. മരത്തില്‍ കയറി കൊമ്പുകൊത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ അബ്ദുള്ളയുടെ

കൂട്ടാലിടയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; കാര്‍ പൂര്‍ണമായി കത്തിനശിച്ചു

കൂട്ടാലിട: കൂട്ടാലിടയില്‍ ഓടിക്കൊണ്ടിരിക്കവെ കാറിന് തീ പിടിച്ചു. തിരുവോട് സജിത്തിന്റെ സ്‌കോര്‍പ്പിയോ കാര്‍ ആണ് പൂര്‍ണ്ണമായും കത്തി നശിച്ചത്. കാറിന്റെ ഡാഷ്ബോഡിന്റെ ഉള്ളില്‍ നിന്നും പുക വരുന്നത് കണ്ട് കാര്‍ റോഡ് സൈഡിലേക്ക് മാറ്റിയിട്ട് ഡ്രൈവര്‍ വെള്ളമെടുക്കാന്‍ പോയ സമയത്താണ് കാര്‍ കത്തിയത്. സജിത്താണ് കാര്‍ ഓടിച്ചിരുന്നത്. കാറില്‍ വേറെ ആരും ഉണ്ടായിരുന്നില്ല. പേരാമ്പ്രയില്‍ നിന്നും