തൊണ്ടയാട് ബൈപ്പാസിലെ ബഹുനില കെട്ടിടത്തില്‍ വന്‍ തീ പിടിത്തം; നിരവധി ബൈക്കുകള്‍ കത്തിനശിച്ചു (വീഡിയോ കാണാം)


കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസിലെ ബഹുനില കെട്ടിടത്തില്‍ വന്‍ തീ പിടിത്തം. കെട്ടിടത്തിന്റെ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ ആക്‌സസറീസ് ഷോറൂമിലാണ് തീ പിടിത്തം ഉണ്ടായത്.

ഉച്ചയ്ക്ക് മൂന്നരയോടെയാണ് തീ പിടിത്തം ഉണ്ടായത്. കെട്ടിടത്തിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി ബൈക്കുകള്‍ തീ പിടിത്തത്തില്‍ കത്തിനശിച്ചു. ആക്‌സസറീസ് ഷോറൂമിനോട് ചേര്‍ന്നുള്ള പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തിയിട്ട ബൈക്കുകളാണ് കത്തിനശിച്ചത്. ഇവിടെ സൂക്ഷിച്ചിരുന്ന സാധനങ്ങളും കത്തിനശിച്ചു.

വെള്ളിമാടുകുന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ അണച്ച. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

വീഡിയോ കാണാം: