Tag: Football

Total 38 Posts

ഐഡിയല്‍ കോളേജ് കുറ്റ്യാടി സ്റ്റുഡന്റ് യൂണിയന്‍ പാറക്കല്‍ ഹാരിസ് എവര്‍ റോളിങ് ട്രോഫി ഫുട്ബോള്‍ വിജയികളായി എം.ഇ.എസ് കോളേജ് വടകരയ്ക്ക്

പേരാമ്പ്ര: പാറക്കല്‍ ഹാരിസ് എവര്‍ റോളിങ്ങ് ട്രോഫിക്ക് വേണ്ടി ഐഡിയല്‍ കോളജ് കുറ്റ്യാടി സ്റ്റുഡന്റ് യൂണിയന്‍ സംഘടിപ്പിച്ച ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ എം.ഇ.എസ് കോളജ് വടകര ചാമ്പ്യന്മാരായി. എട്ട് ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ എം.എച്ച്.ഇ.എസ് ചെരണ്ടത്തൂര്‍ റണ്ണര്‍ അപ്പ് ആയി. വിജയികള്‍ക്കുള്ള ട്രോഫി മുന്‍ എം.എല്‍.എ പാറക്കല്‍ അബ്ദുള്ള കൈമാറി. ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ നസീം അടുക്കത്ത്,

കണ്ണൂരില്‍ ഫുട്ബോള്‍ കളിക്കിടെ പത്തൊമ്പതുകാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

കൂത്തുപറമ്പ്: ഫുട്ബോള്‍ കളിക്കിടെ വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കൂത്തു പറമ്പ് നീര്‍വേലി സ്വദേശി സിനാന്‍ ആണ് മരിച്ചത്. പത്തൊമ്പത് വയസ്സായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. കണ്ണൂര്‍ മൂരിയാടുള്ള ടര്‍ഫില്‍ നിന്ന് ഫുട്ബോള്‍ കളിക്കുന്നതിനിടെ സിനാന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

അത്തം തുടങ്ങി, ഓണാഘോഷവും; ആവേശമായി വിക്ടറി കൊരയങ്ങാട് വെറ്ററൻസ് ഫുട്ബോൾ മത്സരം

  കൊയിലാണ്ടി: അത്തം എത്തിയതോടെ ഓണാഘോഷങ്ങൾക്കും തുടക്കമായി. ഓണാഘോഷത്തിന്റെ ഭാഗമായി വിക്ടറി കൊരയങ്ങാട് വെറ്ററൻസ് ഫുട്ബോൾ മത്സരത്തിൽ ആവേശം അലതല്ലി. കരിമ്പാ പൊയിൽ മൈതാനിയിൽ വച്ച് നടന്ന മത്സരത്തിൽ വിനോദ് കണ്ണഞ്ചേരി ക്യാപ്റ്റനായുള്ള ടീം സി.കെ.മനോജിൻ്റെ ടീമിനെ 2-1 ന് പരാജയപ്പെടുത്തി.   വിജയികൾക്ക് ക്ലബ്ബ് പ്രസിഡന്റ് ഇ.കെ.വിജീഷ്, ട്രോഫികൾ സമ്മാനിച്ചു. എസ്.ജി.വിഷ്ണു അധ്യക്ഷനായി. കെ.കെ.വിനോദ്

തിരുവങ്ങൂര്‍ സ്‌കൂള്‍ ടീമില്‍ നിന്ന് മാള്‍ട്ട പ്രൊഫഷണല്‍ ലീഗിലേക്ക്; യൂറോപ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബിന് വേണ്ടി പന്ത് തട്ടുന്ന ആദ്യ ഇന്ത്യന്‍ താരമായി കാപ്പാട് സ്വദേശി ഷംസീര്‍ മുഹമ്മദ് (വീഡിയോ കാണാം)

കൊയിലാണ്ടി: നാടിന് അഭിമാനമായി കാപ്പാട് സ്വദേശിയായ ഫുട്‌ബോള്‍ താരം. യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളില്‍ പന്ത് തട്ടുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് കാപ്പാട് സ്വദേശിയായ ഷംസീര്‍ മുഹമ്മദ്. യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയിലെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ലീഗിലാണ് ഷംസീര്‍ കളിക്കുക. മാള്‍ട്ട രണ്ടാം ഡിവിഷന്‍ ലീഗില്‍ കളിക്കുന്ന എംഡിന നൈറ്റ്‌സ് എഫ്.സിയുമായാണ് ഷംസീര്‍ കരാര്‍ ഒപ്പിട്ടത്.

പൊനാൽറ്റി ഷൂട്ടൗട്ടിൽ 5-4 ​ഗണപത് ഹൈസ്കൂളിനെ തകർത്തു; സുബ്രതോ കപ്പ് ടൂർണ്ണമെൻ്റിൽ ചരിത്ര വിജയവുമായി കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്

കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ അണ്ടർ 17 സുബ്രതോ കപ്പ് ടൂർണ്ണമെൻ്റിൽ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിന് ചരിത്ര വിജയം.  കോഴിക്കോട് നടന്ന മൽസരത്തിൽ സിറ്റി ഉപജില്ലയിലെ ചാലപ്പുറം ഗണപത് ഹൈസ്കൂളിനെ പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. കളി അവ സാനിക്കുമ്പോൾ 1-1 സമനിലയിൽ ആയതിനെ തുടർന്ന് പൊനാൽറ്റിയിൽ 5-4ന് ഗണപത് സ്കൂളിനെ പരാജയപ്പെടുത്തുകയായിരുന്നു. ആഗസ്റ്റ്  3ന് കോഴിക്കോട് മെഡിക്കൽ കോളെജ്

ചാമ്പ്യന്മാരായി കൊയിലാണ്ടിയുടെ മിടുക്കികളും മിടുക്കന്മാരും; സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ആൺ, പെൺ വിഭാഗങ്ങളിൽ വിജയം നേടി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി

കൊയിലാണ്ടി: സുബ്രതോ കപ്പ് അണ്ടർ-17 ഫുട്ബോൾ ടൂർണ്ണമെന്റിൽ ചാമ്പ്യന്മാരായി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കൊയിലാണ്ടി. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ വിജയം നേടിയാണ് ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി ചാമ്പ്യന്മാരായത്. കൊയിലാണ്ടി സ്പോർട്സ് കൌൺസിൽ സ്റ്റേഡിയത്തിലാണ് ടൂർണ്ണമെന്റ് നടന്നത്. ഉപജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി പുരുഷ, വനിതാ വിഭാഗത്തില്‍ 23 ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ മാറ്റുരച്ചത്. രണ്ട് ദിവസങ്ങളിലായി

34 ടീമുകൾ, വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ കിരീടത്തിൽ മുത്തമിട്ട് എഫ്.സി.മന്ദങ്കാവ്; ആവേശമായി പുറക്കാട് ഡി.വെെ.എഫ്.ഐ സംഘടിപ്പിച്ച ത്രീസ് ഫുട്ബോൾ ടൂർണമെൻ്റ്

തിക്കോടി: ഡി.വൈ.എഫ്.ഐ തിക്കോടി സൗത്ത് മേഖല സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം ത്രീസ് ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു. 34 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ സഖാവ് അരുൺ കണ്ണോത്ത് സ്മാരക വിന്നേഴ്സ് ട്രോഫിയ്ക്ക് എഫ്.സി.മന്ദങ്കാവ് അർഹരായി. സഖാവ് ഉപ്പോരയ്ക്കൽ മനോജൻ സ്മാരക റണ്ണേഴ്സ് അപ്പ് ട്രോഫി എഫ്.സി ഉരൂക്കര സ്വന്തമാക്കി. പുറക്കാട് മിനി സ്റ്റേഡിയത്തിൽ കരുത്തരായ മത്സരാർത്ഥികളുടെ പ്രടകനം കാണികളെ

കൊയിലാണ്ടിയിലെ കുട്ടികൾക്കായി കാൽപ്പന്തിന്റെ ആവേശം; കുടുംബശ്രീ ഫുട്ബോൾ ഫെസ്റ്റ് 2023 ചൊവ്വാഴ്ച, വിശദാംശങ്ങൾ

കൊയിലാണ്ടി: നഗരസഭയിലെ കുട്ടികൾക്കായി കുടുംബശ്രീ  ഫുട്ബോൾ മേള നടത്തുന്നു. മെയ് 30 ചൊവ്വാഴ്ചയാണ് കുടുംബശ്രീ ഫുട്ബോൾ ഫെസ്റ്റ് 2023 നടക്കുക. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലാണ് മേള നടക്കുക. കൊയിലാണ്ടി നഗരസഭയിലെ എ.ഡി.എസ് ബാലസഭകളിലെ 13 വയസ്സിന് താഴെയുള്ള കുട്ടികൾക്കായാണ് ഫുട്ബോൾ ടൂർണ്ണമെന്റ് നടത്തുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന ടീമുകൾക്കാണ് പങ്കെടുക്കാൻ അവസരം ലഭിക്കുക. പങ്കെടുക്കുന്ന

പെയ്തിറങ്ങി ഫുട്‌ബോള്‍ ആവേശം; ഡി.വൈ.എഫ്.ഐ പുതിയോട്ടുംതാഴെ യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന സോക്കര്‍ ടൂര്‍ണ്ണമെന്റിന് തുടക്കമായി

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ പുതിയോട്ടുംതാഴെ യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന നൈറ്റ് സോക്കര്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കമായി. സംസ്ഥാന വൈസ് പ്രസിഡന്റ് എല്‍.ജി.ലിജീഷ് ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി ജിജു കെ.പി, പ്രസിഡന്റ് സജില്‍കുമാര്‍, കൗണ്‍സിലര്‍ സി.പ്രജില, വി.രമേശന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി രതീഷ് കെ.കെ അധ്യക്ഷനായി ഒ.എം.പ്രകാശന്‍ സ്വാഗതം പറഞ്ഞു. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായാണ്

ആവേശമായി ആദ്യമത്സരം; എ.കെ.ജി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ മുന്‍ ചാമ്പ്യന്മാരായ ഓസ്‌കാര്‍ എളേറ്റിലിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ജനറല്‍ എര്‍ത്ത് മൂവേഴ്‌സ് കൊയിലാണ്ടി

കൊയിലാണ്ടി: നാല്‍പ്പത്തിരണ്ടാമത് എ.കെ.ജി ഫുട്‌ബോള്‍ മേളയ്ക്ക് കൊയിലാണ്ടിയില്‍ ആവേശകരമായ തുടക്കം. കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌റ്റേഡിയത്തിലെ എന്‍.കെ.ചന്ദ്രന്‍ സ്മാരക ഗ്രൗണ്ടില്‍ നടന്ന ആദ്യ മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ഓസ്‌കാര്‍ എളേറ്റിലിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ജനറല്‍ എര്‍ത്ത് മൂവേഴ്‌സ് കൊയിലാണ്ടി തോല്‍പ്പിച്ചു. മേളയുടെ രണ്ടാം ദിനമായ ശനിയാഴ്ച എ.ബി.സി പൊയില്‍ക്കാവിനെ ചെല്‍സി വെള്ളിപറമ്പ് നേരിടും.