ചാമ്പ്യന്മാരായി കൊയിലാണ്ടിയുടെ മിടുക്കികളും മിടുക്കന്മാരും; സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ആൺ, പെൺ വിഭാഗങ്ങളിൽ വിജയം നേടി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി


കൊയിലാണ്ടി: സുബ്രതോ കപ്പ് അണ്ടർ-17 ഫുട്ബോൾ ടൂർണ്ണമെന്റിൽ ചാമ്പ്യന്മാരായി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കൊയിലാണ്ടി. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ വിജയം നേടിയാണ് ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി ചാമ്പ്യന്മാരായത്. കൊയിലാണ്ടി സ്പോർട്സ് കൌൺസിൽ സ്റ്റേഡിയത്തിലാണ് ടൂർണ്ണമെന്റ് നടന്നത്.

ഉപജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി പുരുഷ, വനിതാ വിഭാഗത്തില്‍ 23 ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ മാറ്റുരച്ചത്. രണ്ട് ദിവസങ്ങളിലായി നടന്ന സുബ്രതോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് വിദ്യാഭ്യാസ ഓഫീസര്‍ ഗിരീഷ് കുമാറാണ് ഉദ്ഘാടനം ചെയ്തത്.