അത്തം തുടങ്ങി, ഓണാഘോഷവും; ആവേശമായി വിക്ടറി കൊരയങ്ങാട് വെറ്ററൻസ് ഫുട്ബോൾ മത്സരം


 

കൊയിലാണ്ടി: അത്തം എത്തിയതോടെ ഓണാഘോഷങ്ങൾക്കും തുടക്കമായി. ഓണാഘോഷത്തിന്റെ ഭാഗമായി വിക്ടറി കൊരയങ്ങാട് വെറ്ററൻസ് ഫുട്ബോൾ മത്സരത്തിൽ ആവേശം അലതല്ലി. കരിമ്പാ പൊയിൽ മൈതാനിയിൽ വച്ച് നടന്ന മത്സരത്തിൽ വിനോദ് കണ്ണഞ്ചേരി ക്യാപ്റ്റനായുള്ള ടീം സി.കെ.മനോജിൻ്റെ ടീമിനെ 2-1 ന് പരാജയപ്പെടുത്തി.

 

വിജയികൾക്ക് ക്ലബ്ബ് പ്രസിഡന്റ് ഇ.കെ.വിജീഷ്, ട്രോഫികൾ സമ്മാനിച്ചു. എസ്.ജി.വിഷ്ണു അധ്യക്ഷനായി. കെ.കെ.വിനോദ് സംസാരിച്ചു. കളിക്കാർക്ക് പി.പി.ബാലൻ, ടി.ടി.ശ്രീധരൻ, പി.പി.സുധീർ, പി.കെ.രാമകൃഷ്ണൻ, പി.കെ.ശശി, ഇ.കെ.രാഗേഷ്, മുരളി മോഹൻ, ടി.എം.പ്രദീപൻ തുടങ്ങിയവർ ട്രോഫികൾ സമ്മാനിച്ചു.

ബെസ്റ്റ് ഗോൾകീപ്പറായി സി.പി.ജയനെയും, ഡിഫന്റർമാരായി വിനോദ് കണ്ണഞ്ചേരി, സി.കെ.മനോജ്, മികച്ച കളിക്കാരനായി എം.പി.അജിത്തിനെയും തെരഞ്ഞെടുത്തു. തിരുവോണനാളിൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ നീന്തൽ മത്സരം, കമ്പവലി കസേരകളി തുടങ്ങിയ ഓണാഘോഷ പരിപാടികളും നടത്തും.