ഐഡിയല്‍ കോളേജ് കുറ്റ്യാടി സ്റ്റുഡന്റ് യൂണിയന്‍ പാറക്കല്‍ ഹാരിസ് എവര്‍ റോളിങ് ട്രോഫി ഫുട്ബോള്‍ വിജയികളായി എം.ഇ.എസ് കോളേജ് വടകരയ്ക്ക്


പേരാമ്പ്ര: പാറക്കല്‍ ഹാരിസ് എവര്‍ റോളിങ്ങ് ട്രോഫിക്ക് വേണ്ടി ഐഡിയല്‍ കോളജ് കുറ്റ്യാടി സ്റ്റുഡന്റ് യൂണിയന്‍ സംഘടിപ്പിച്ച ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ എം.ഇ.എസ് കോളജ് വടകര ചാമ്പ്യന്മാരായി. എട്ട് ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ എം.എച്ച്.ഇ.എസ് ചെരണ്ടത്തൂര്‍ റണ്ണര്‍ അപ്പ് ആയി.

വിജയികള്‍ക്കുള്ള ട്രോഫി മുന്‍ എം.എല്‍.എ പാറക്കല്‍ അബ്ദുള്ള കൈമാറി. ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ നസീം അടുക്കത്ത്, മൂസ മാസ്റ്റര്‍, കെ.പി മൊയ്ദു, മൊയ്ദു, കോളജ് യൂണിയന്‍ ചെയര്‍മാന്‍ പി.വി അന്‍ഷിഫ് എന്നിവര്‍ സംസാരിച്ചു.