കൊയിലാണ്ടി മൈക്രോ ലാബില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍


കൊയിലാണ്ടി: മൈക്രോ ലാബില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൈക്രോ ലാബിന്റെ മൂന്നാം നിലയിലെ ജനല്‍ കമ്പിയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം.

ലാബിലെ ജീവനക്കാരിയാണ് മരിച്ചത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം സംഭവസ്ഥലത്തുതന്നെ സൂക്ഷിച്ചിരിക്കുകയാണ്. യുവതിയുടെ ബന്ധുക്കള്‍ സ്ഥലത്തെത്തിയശേഷമേ ആശുപത്രിയിലേക്ക് മാറ്റുകയുള്ളൂ.