കീഴരിയൂരിൽ കിണറിൽ വീണ ഗർഭിണിയായ യുവതിക്കും ഭർത്താവിനും രക്ഷകരായി കൊയിലാണ്ടി ഫയർ ഫോഴ്സ്


Advertisement

കീഴരിയൂർ: കിണറിൽ വീണ യുവതിക്കും ഭർത്താവിന് രക്ഷകരായി കൊയിലാണ്ടി ഫയർ ഫോഴ്സ്. കീഴരിയൂരിലെപുതുശ്ശേരിമീത്തൽ മനു (22), പൂർണ ഗർഭണിയായ ഭാര്യ അനഘശ്രീ (20) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം.

Advertisement

രണ്ടു പേർ കിണറ്റിൽ വീണതായി നാട്ടുകാർ ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. കൊയിലാണ്ടി ഫയർസ്റ്റേഷനിലെ സി.പി ആനന്ദന്റെ നേതൃതത്തിൽ സേന എത്തി. ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ സിജിത്ത് കിണറിൽ ഇറങ്ങി രണ്ടു പേരെയും രക്ഷപ്പെടുത്തുകയായിരുന്നു. വെള്ളം കോരുന്നതിനിടയിൽ യുവതി അബദ്ധത്തിൽ കിണറിൽ വിഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. രക്ഷപ്പെടുത്താനായി ശ്രമിക്കുമ്പോൾ യുവാവും അപകടത്തിൽ പെട്ടത്.

Advertisement

രക്ഷപ്രവർത്തനത്തിൽ സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ മജീദ്, നിതിൻരാജ്, ഷാജു,ശ്രീരാഗ്, ധീരജ്, എച്ച്.ജി പ്രദീപൻ എന്നിവർ പങ്കെടുത്തു.

Advertisement