‘നമുക്ക് വേണ്ടിയും നാടിനു വേണ്ടിയും ഹരിത കര്‍മ്മ സേന ചെയ്യുന്ന സേവനം വിലമതിക്കാനാവാത്തത്’; മേപ്പയ്യൂർ ഗ്രമപഞ്ചായത്ത് ഹരിത കര്‍മ്മ സേനയെ ആദരിച്ചു


മേപ്പയ്യൂര്‍: ശുചിത്വ കേരളത്തിനായി വില മതിക്കാനാവാത്ത സേവനം ചെയ്യുന്ന മേപ്പയൂര്‍ പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനയെ ഗ്രാമപഞ്ചായത്ത് ആദരിച്ചു. ഹരിത കര്‍മ്മ സേനയ്‌ക്കെതിരെ അത്യന്തം നീചമായ രീതിയില്‍ ദുഷ്പ്രചാരവേല നടക്കുന്ന സന്ദര്‍ഭത്തിലെ ആദരം ശ്രദ്ധേയമായി. ഹരിത കര്‍മ്മ സേനാംഗങ്ങളെ ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ പൊന്നാട അണിയിച്ചു.

നമുക്ക് വേണ്ടിയും നാടിനു വേണ്ടിയും ഹരിത കര്‍മ്മ സേന ചെയ്യുന്ന സേവനം വിലമതിക്കാനാവാത്തതാണെന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു .യൂസര്‍ ഫീ നല്‍കാന്‍ എല്ലാവരും നിയമപരമായി ബാധ്യതപ്പെട്ടപെട്ടവരാണെന്നും പറഞ്ഞു. 2021 -22 കാലഘട്ടത്തില്‍ ജില്ലയില്‍ഏറ്റവും അധികം തരംതിരിച്ച പാഴ് വസ്തുക്കള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിയതില്‍ രണ്ടാം സ്ഥാനം പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട് സ്മാര്‍ട്ട് ഗാര്‍ബേജ് സിസ്റ്റത്തിലൂടെ എല്ലാ വീടുകളും സ്ഥാപനങ്ങളും ക്യൂ ആര്‍ കോഡ്പതിപ്പിച്ച് ശാസ്ത്രീയമായ രീതിയില്‍ മാലിന്യം ശേഖരിക്കുന്നപദ്ധതിക്ക് തുടക്കം കുറിച്ചു കഴിഞ്ഞു.

അനുമോദന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. കേരള പഞ്ചായത്ത് അസോസിയേഷന്‍ സി.ഇ.ഒ -കെ.ബി. മദന്‍ മോഹന്‍, വൈസ് പ്രസിഡന്റ് എന്‍.പി ശോഭ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.സുനില്‍, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറി എസ്.മനു അസിസ്റ്റന്റ് സെക്രട്ടറി എം.ഗംഗാധരന്‍, വീ ഇ ഓ വിപിന്‍ദാസ് കര്‍മ്മ സേന സെക്രട്ടരി പി.കെ. റിജ, പ്രസിഡന്റ് പി ഷൈല എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ സേനാംഗങ്ങള്‍ക്കുളള യൂനിഫോം വിതരണം ചെയ്തു.