കൊയിലാണ്ടി ഫിലിം ഫാക്ടറിയുടെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി; ലോഗോ പ്രകാശനം നിര്‍വഹിച്ച് സുരാജ് വെഞ്ഞാറമൂട്


കൊയിലാണ്ടി: കൊയിലാണ്ടി കേന്ദ്രീകരിച്ചുള്ള ചലച്ചിത്ര കൂട്ടായ്മയായ കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോടിന്റെ ലോഗോ ചലച്ചിത്രതാരം സുരാജ് വെഞ്ഞാറമൂട് പ്രകാശനം ചെയ്തു.

ക്യു.എഫ്.എഫ്.കെയുടെ ഇന്റെര്‍നാഷണല്‍ ഡോക്യുമെന്ററി ഷോര്‍ട് ഫിലിം 2023 ഫെസ്റ്റിവലിന് മുന്നോടിയായിട്ടുള്ള ഉദ്ഘാടനകര്‍മ്മം കൂടിയാണ് ലോഗോ പ്രകാശനത്തിലൂടെ താരം നിര്‍വഹിച്ചത്. ജനുവരി പകുതിയോടെ മത്സരത്തിനുള്ള എന്‍ട്രികള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വഴി ക്ഷണിക്കുമെന്ന് ക്യു.എഫ്.എഫ്.കെ ഭാരവാഹികള്‍ അറിയിച്ചു.

ചടങ്ങില്‍ സംഘടനയുടെ പ്രസിഡന്റ് പ്രശാന്ത് ചില്ല, ട്രഷറര്‍ ആന്‍സന്‍ ജേക്കബ്, മകേശന്‍ നടേരി, മണിദാസ് പയ്യോളി, ഹരി ക്ലാപ്‌സ്, വിശാഖ്‌നാദ്, രഞ്ജിത് ലാല്‍, അര്‍ജ്ജുന്‍ സാരംഗി എന്നിവര്‍ സംബന്ധിച്ചു.