റേഷന്‍ കടകള്‍ അടിമുടി മാറുന്നു; നിത്യോപയോഗ സാധനങ്ങളും വില്‍ക്കാന്‍ സാധിക്കുന്ന കെ-സ്റ്റോര്‍ ആക്കുമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്‍പറേഷന് കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ റേഷന്‍ കടകളുടെയും മുഖം മാറ്റാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. റേഷന്‍ കടകളെ കെ-സ്റ്റോര്‍ എന്നാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ പറഞ്ഞു. കെ – സ്റ്റോറുകള്‍ വഴി റേഷന്‍ വിതരണവും നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കാനും സാധിക്കുന്ന തരത്തിലാവും മാറ്റമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

വിലക്കയറ്റത്തിന് കാരണം കേന്ദ്രസര്‍ക്കാറാണെന്നും വിലക്കയറ്റം കുറക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്നും ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. റേഷന്‍ കടകള്‍ പലതും സ്ഥലപരിമിതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തിലുള്ള 3330 കടകള്‍ കേരളത്തിലുണ്ട്. അവര്‍ക്ക് പുതിയ കട തുടങ്ങാന്‍ ലോണ്‍ അനുവദിക്കും. റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ വെട്ടിക്കുറച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.