Tag: ration shop

Total 8 Posts

റേഷന്‍ കടകളില്‍ പൊരിവെയിലത്ത് പോകേണ്ട; സമയക്രമത്തില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത വര്‍ധിച്ചതിനാല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. കടകളുടെ പ്രവര്‍ത്തനം രാവിലെ എട്ടു മുതല്‍ 11 വരെയും വൈകിട്ട് നാലു മുതല്‍ എട്ടു വരെയുമാക്കി ക്രമീകരിച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നു. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍

റേഷന്‍ കടകള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും, പക്ഷേ സമയക്രമത്തില്‍ മാറ്റമുണ്ട്- കോഴിക്കോട് ജില്ലയിലെ ഇന്നത്തെ സമയക്രമം അറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്നുമുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. മൂന്ന് ദിവസം നീണ്ട തകരാര്‍ പരിഹരിച്ച് ഇ-പോസ് സംവിധാനം വഴിയുള്ള റേഷന്‍ വിതരണം തുടങ്ങാനായിട്ടുണ്ട്. അതേസമയം സമയക്രമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ഇന്ന് രണ്ട് മണി മുതല്‍ ഏഴ് മണിവരെയാണ് റേഷന്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കുക. ഇന്ന് രാവിലെ 8 മണി മുതല്‍ 1 മണി

‘റേഷൻ സമ്പ്രദായം അട്ടിമറിച്ച് കേന്ദ്ര-സംസ്ഥാനസർക്കാറുകൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു’; കുറുവങ്ങാട് റേഷൻ കടയുടെ മുന്നിൽ കഞ്ഞിവെപ്പ് സമരവുമായി കോൺഗ്രസ്

കൊയിലാണ്ടി: റേഷൻ കടയുടെ മുന്നിൽ കഞ്ഞിവെപ്പ് സമരവുമായി കോൺഗ്രസ്. കോൺഗ്രസ് കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റിയാണ് കുറുവങ്ങാട് റേഷൻ കടയുടെ മുന്നിൽ കഞ്ഞിവെപ്പ് സമരം നടത്തിയത്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ റേഷൻ സമ്പ്രദായം അട്ടിമറിച്ച് ജനങ്ങളെ ബുദ്ധിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം. കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.സതീഷ് കുമാർ

ചേമഞ്ചേരി, തുറയൂർ പഞ്ചായത്തുകളിൽ റേഷൻ കട സ്ഥിരം ലൈസൻസി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കൊയിലാണ്ടി: താലൂക്കിലെ ചേമഞ്ചേരി, തുറയൂർ പഞ്ചായത്തുകളിൽ പ്രവർത്തിച്ച് വരുന്ന 10, 198 നമ്പർ റേഷൻ കടകളുടെ ( എഫ്.പി.എസ്) ലൈസൻസികളെ സ്ഥിരമായി നിയമിക്കുന്നതിന് ജില്ലാ സപ്ലൈ ഓഫീസർ അപേക്ഷ ക്ഷണിച്ചു. ചേമഞ്ചേരി പഞ്ചായത്തിലെ മൂന്നാ വാർഡിൽ കഞ്ഞിലശ്ശേരി ഹാജി മുക്കിൽ പ്രവർത്തിക്കുന്ന എഫ്.പി.എസ് 10 ന് പട്ടികജാതി വിഭാഗക്കാരിൽ നിന്നും, തുറയൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലെ

റേഷന്‍ കടകള്‍ അടിമുടി മാറുന്നു; നിത്യോപയോഗ സാധനങ്ങളും വില്‍ക്കാന്‍ സാധിക്കുന്ന കെ-സ്റ്റോര്‍ ആക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്‍പറേഷന് കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ റേഷന്‍ കടകളുടെയും മുഖം മാറ്റാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. റേഷന്‍ കടകളെ കെ-സ്റ്റോര്‍ എന്നാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ പറഞ്ഞു. കെ – സ്റ്റോറുകള്‍ വഴി റേഷന്‍ വിതരണവും നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കാനും സാധിക്കുന്ന തരത്തിലാവും മാറ്റമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

റേഷൻ കടകളിൽ ഇന്ന് മുതൽ പുതിയ സമയക്രമം; പുതുക്കിയ സമയക്രമം അറിയാം

തിരുവനന്തപുരം: കമ്മീഷന്‍ വിഷയവുമായി ബന്ധപ്പെട്ട് ശനിയാഴ്ച മുതല്‍ കടയടപ്പ് സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ റേഷന്‍ വ്യാപാരി സംഘടനാ നേതാക്കളുമായി ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആര്‍ അനില്‍ ചര്‍ച്ച നടത്തി. റേഷന്‍ വ്യാപാരികള്‍ക്ക് പ്രതിമാസം ലഭിക്കേണ്ട കമ്മീഷന്‍ അതത് മാസം തന്നെ പൂര്‍ണ്ണമായും നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി സംഘടനാ പ്രതിനിധികളെ അറിയിച്ചു. ഒക്ടോബര്‍ മാസത്തെ കമ്മീഷന്‍ ഭാഗികമായി

കൊയിലാണ്ടിക്കാരുടെ ശ്രദ്ധയ്ക്ക്, ഇത്തവണത്തെ റേഷൻ വിഹിതം നേരത്തെ കൈപ്പറ്റണം; വിശദവിവരങ്ങളറിയാം

കൊയിലാണ്ടി: ഇത്തവണത്തെ റേഷൻ വിഹിതം നേരത്തെ കൈപറ്റണമെന്ന അറിയിപ്പുമായി താലൂക്ക് സപ്ലൈ ഓഫീസർ. എല്ലാ റേഷൻ കാർഡുടമകളും നവംബർ ഇരുപത്തിയഞ്ചാം തീയതിക്കുള്ളിൽ തന്നെ റേഷൻ സാധനങ്ങൾ വാങ്ങി സഹകരിക്കണമെന്നാണ് അറിയിപ്പ്. കാർഡുടമകൾക്ക് അനുവദിച്ച പി.എം.ജി.കെ.എ.വൈ, സ്പെഷ്യൽ ഉൾപ്പെടെയുള്ള റേഷൻ വിഹിതം, റേഷൻ കടകളിൽ അടുത്ത മാസത്തേക്കുള്ള റേഷൻ സാധനങ്ങൾ സംഭരിക്കേണ്ടതിനാലും, മാസം അവസാന ദിവസങ്ങളിലെ അസാമാന്യമായ

സ്മാർട്ടാവുകയാണ് റേഷൻ കടകൾ; പദ്ധതി ആദ്യം നടപ്പിലാക്കുക മേപ്പയ്യൂരിൽ

മേപ്പയ്യൂർ: ക്യു നിന്ന് അരിയും പഞ്ചസാരയും റേഷനിൽ വാങ്ങുന്ന റേഷൻ കട ഇനി പഴയ കഥ. നാട്ടിലെ റേഷൻ കടകൾ സ്മാർട്ടാവുകയാണ്. ബാങ്കിങ് സൗകര്യം, അക്ഷയകേന്ദ്രം, മാവേലി സ്റ്റോർ എന്നിവ ഒന്നിച്ചു ചേരുന്ന പുതിയ റേഷൻ കടകളാണ് ഇനിയെത്തുന്നത്. ജില്ലയിൽ പദ്ധതി ആദ്യം നടപ്പിലാവുക മേപ്പയ്യൂർ പഞ്ചായത്തിലെ ചെറുവണ്ണൂർ കാക്കരമുക്ക് റേഷൻകടയിലാണ്. മേയ് 20ന് ഉദ്ഘാടനം