കൊയിലാണ്ടിക്കാരുടെ ശ്രദ്ധയ്ക്ക്, ഇത്തവണത്തെ റേഷൻ വിഹിതം നേരത്തെ കൈപ്പറ്റണം; വിശദവിവരങ്ങളറിയാം


കൊയിലാണ്ടി: ഇത്തവണത്തെ റേഷൻ വിഹിതം നേരത്തെ കൈപറ്റണമെന്ന അറിയിപ്പുമായി താലൂക്ക് സപ്ലൈ ഓഫീസർ. എല്ലാ റേഷൻ കാർഡുടമകളും നവംബർ ഇരുപത്തിയഞ്ചാം തീയതിക്കുള്ളിൽ തന്നെ റേഷൻ സാധനങ്ങൾ വാങ്ങി സഹകരിക്കണമെന്നാണ് അറിയിപ്പ്.

കാർഡുടമകൾക്ക് അനുവദിച്ച പി.എം.ജി.കെ.എ.വൈ, സ്പെഷ്യൽ ഉൾപ്പെടെയുള്ള റേഷൻ വിഹിതം, റേഷൻ കടകളിൽ അടുത്ത മാസത്തേക്കുള്ള റേഷൻ സാധനങ്ങൾ സംഭരിക്കേണ്ടതിനാലും, മാസം അവസാന ദിവസങ്ങളിലെ അസാമാന്യമായ തിരക്ക് ഒഴിവാക്കാനുമായാണ് ഇത്തരമൊരു അറിയിപ്പ് ഇറക്കിയത്.