Tag: ration card

Total 12 Posts

സംസ്ഥാനത്ത് കാര്‍ഡ് മസ്റ്ററിങ് വീണ്ടും നിര്‍ത്തിവെച്ചു; റേഷന്‍ വിതരണം സാധാരണ നിലയില്‍ നടക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് വീണ്ടും നിര്‍ത്തിവെച്ചു. റേഷന്‍ വിതരണം എല്ലാ കാര്‍ഡുകാര്‍ക്കും സാധാരണ നിലയില്‍ നടക്കും. റേഷന്‍ മസ്റ്ററിങ്ങിനിടെ സാങ്കേതിക തകരാര്‍ ആവര്‍ത്തിച്ചത് റേഷന്‍വിതരണത്തെ താളംതെറ്റിച്ചിരുന്നു. ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹരിക്കാന്‍ എന്‍.ഐ.സിക്കും ഐ.ടി മിഷനും കൂടുതല്‍ സമയം വേണ്ടി വരുന്നതിനാലാണ് നിര്‍ത്തിവച്ചതെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. മുഴുവന്‍ മുന്‍ഗണനാ കാര്‍ഡ്

റേഷന്‍ കാര്‍ഡുകളുടെ ബയോമെട്രിക്ക് മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടത് മാര്‍ച്ച് 31നകം; പ്രതിസന്ധിയിലായി റേഷന്‍ വ്യാപാരികള്‍

കോഴിക്കോട്: മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട റേഷന്‍ കാര്‍ഡുകള്‍ ബയോമെട്രിക്ക് മസ്റ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തിയതോടെ വലഞ്ഞ് റേഷന്‍ വ്യാപാരികള്‍. മുന്‍ഗണനാ വിഭാഗമായ അന്ത്യോദയ അന്നയോജന (മഞ്ഞ കാര്‍ഡ്), ബിപിഎല്‍ (പിങ്ക് കാര്‍ഡ്) റേഷന്‍ കാര്‍ഡിലെ മുഴുവന്‍ അംഗങ്ങളുടേയും ആധാര്‍ മസ്റ്ററിംഗ് മാര്‍ച്ച് 31നു മുമ്പ് പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചതോടെയാണ് പ്രതിസന്ധിയായത്. കാര്‍ഡുടമകള്‍ ജീവിച്ചിരിക്കുന്നുണ്ടെന്നും മുന്‍ഗണനയുള്ളവരാണെന്നും ഉറപ്പ് വരുത്തുകയാണ്

റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ യോഗ്യതയുണ്ടോ? എങ്കില്‍ വൈകേണ്ട, ഒക്ടോബര്‍ 20 വരെ അവസരം

കോഴിക്കോട്: പൊതുവിഭാഗം റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനായി ഒക്ടോബര്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 1000 ചതുരശ്ര അടിയ്ക്ക് മുകളില്‍ വീട്/ ഒരു ഏക്കറില്‍ കൂടുതല്‍ ഭൂമി/ സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/പൊതുമേഖല/ സഹകരണ സ്ഥാപനങ്ങളില്‍ ജോലി/ആദായനികുതി നല്‍കുന്നവര്‍/നാലുചക്രവാഹനം ഉള്ളവര്‍/25000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്തവര്‍ക്കാണ് അപേക്ഷ നല്‍കാന്‍

റേഷന്‍ കടകള്‍ അടിമുടി മാറുന്നു; നിത്യോപയോഗ സാധനങ്ങളും വില്‍ക്കാന്‍ സാധിക്കുന്ന കെ-സ്റ്റോര്‍ ആക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്‍പറേഷന് കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ റേഷന്‍ കടകളുടെയും മുഖം മാറ്റാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. റേഷന്‍ കടകളെ കെ-സ്റ്റോര്‍ എന്നാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ പറഞ്ഞു. കെ – സ്റ്റോറുകള്‍ വഴി റേഷന്‍ വിതരണവും നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കാനും സാധിക്കുന്ന തരത്തിലാവും മാറ്റമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

തിങ്കളാഴ്ച മുതല്‍ റേഷന്‍ കടകള്‍ക്ക് പുതിയ സമയക്രമം; വിശദമായി അറിയാം

കോഴിക്കോട്: ഇ-പോസ് മെഷീന്‍ തകരാര്‍ പരിഹരിക്കാനും റേഷന്‍ വിതരണം സുഗമമാക്കാനും ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടപ്പാക്കിയ റേഷന്‍ കടകളുടെ സമയക്രമീകരണം തുടരുന്നു. ഡിസംബര്‍ അഞ്ച് മുതല്‍ 31 വരെയുള്ള റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ഭക്ഷ്യ പൊതുവിതരണ വകുപ്പ് പുറത്തിറക്കി. ക്രമീകരണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ റേഷന്‍ കടകള്‍ അഞ്ചാം തിയ്യതി മുതല്‍ 10 വരെയും

മുന്‍ഗണനാ കാര്‍ഡുകള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്നവരെ കുടുക്കി ഓപ്പറേഷന്‍ യെല്ലോ തുടരുന്നു; മേപ്പയ്യൂരും പരിസരപ്രദേശങ്ങളില്‍ നിന്നും പിടിച്ചെടുത്തത് പതിനൊന്ന് കാര്‍ഡുകള്‍, പിഴ ഈടാക്കി

മേപ്പയ്യൂര്‍: സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷന്‍ യെല്ലോയുടെ ഭാഗമായി വ്യാപകപരിശോധന. മേപ്പയ്യൂര്‍ പഞ്ചായത്തിലും, മഞ്ഞക്കുളം, വിളയാട്ടൂര്‍ പ്രദേശങ്ങളിലും കൊയിലാണ്ടി താലൂക്കിലെ വിവിധ ഭാഗങ്ങളിലും താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. മേപ്പയ്യൂര്‍ പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും നടത്തിയ പരിശോധനകളില്‍ അനര്‍ഹമായി കൈവശം വെച്ച പതിനൊന്ന് റേഷന്‍കാര്‍ഡുകള്‍ പിടിച്ചെടുക്കുകയും അനധികൃതമായി അനര്‍ഹ കാര്‍ഡുകള്‍ കൈവശംവെച്ച സർക്കാർ,

കൊയിലാണ്ടിക്കാരുടെ ശ്രദ്ധയ്ക്ക്, ഇത്തവണത്തെ റേഷൻ വിഹിതം നേരത്തെ കൈപ്പറ്റണം; വിശദവിവരങ്ങളറിയാം

കൊയിലാണ്ടി: ഇത്തവണത്തെ റേഷൻ വിഹിതം നേരത്തെ കൈപറ്റണമെന്ന അറിയിപ്പുമായി താലൂക്ക് സപ്ലൈ ഓഫീസർ. എല്ലാ റേഷൻ കാർഡുടമകളും നവംബർ ഇരുപത്തിയഞ്ചാം തീയതിക്കുള്ളിൽ തന്നെ റേഷൻ സാധനങ്ങൾ വാങ്ങി സഹകരിക്കണമെന്നാണ് അറിയിപ്പ്. കാർഡുടമകൾക്ക് അനുവദിച്ച പി.എം.ജി.കെ.എ.വൈ, സ്പെഷ്യൽ ഉൾപ്പെടെയുള്ള റേഷൻ വിഹിതം, റേഷൻ കടകളിൽ അടുത്ത മാസത്തേക്കുള്ള റേഷൻ സാധനങ്ങൾ സംഭരിക്കേണ്ടതിനാലും, മാസം അവസാന ദിവസങ്ങളിലെ അസാമാന്യമായ

ഓപ്പറേഷന്‍ യെല്ലോ തുടരുന്നു; ചേമഞ്ചേരി പഞ്ചായത്തിൽ അനധികൃതമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വച്ച 11 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു

കൊയിലാണ്ടി: ഓപ്പറേഷന്‍ യെല്ലോയുടെ ഭാഗമായി ചേമഞ്ചേരി പഞ്ചായത്തിലെ കാട്ടിലപീടിക, വെങ്ങളം എന്നീ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചതായി കണ്ടെത്തി. 1,000 സ്‌ക്വയർഫീറ്റില്‍ അധികം വിസ്തൃതിയുള്ള വീട്, നാലുചക്ര സ്വകാര്യവാഹനം എന്നിവ സ്വന്തമായുള്ളവര്‍ അനധികൃതമായി മുന്‍ഗണനാകാര്‍ഡുകളും പൊതുവിഭാഗം സബ്‌സിഡി കാര്‍ഡുകളും കൈവശം വെച്ച് ഉപയോഗിക്കുന്നതാണ് കണ്ടെത്തിയത്. ഇത്തരത്തിലുള്ള 11 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുക്കുകയും

ഓപ്പറേഷന്‍ യെല്ലോയുമായി കൊയിലാണ്ടി സപ്ലൈ ഓഫീസ്; പയ്യോളി, കീഴൂര്‍ ഭാഗങ്ങളിൽ അനർഹമായി റേഷൻ കൈപ്പറ്റിയ 32 ഓളം കാർഡുകള്‍ പിടിച്ചെടുത്തു, പിഴയായി ഈടാക്കിയത് അമ്പതിനായിരത്തിലധികം രൂപ

കൊയിലാണ്ടി: ഓപ്പറേഷന്‍ യെല്ലോ പദ്ധതിയുടെ ഭാഗമായി പയ്യോളി, കീഴൂര്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ അനർഹമായി റേഷൻ കൈപ്പറ്റുന്ന 32 ഓളം കാർഡുകള്‍ പിടിച്ചെടുത്തു. ഇവരിൽ നിന്ന് അനർഹമായി കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ തുകയിനത്തില്‍ 50,000/- ത്തിലധികം രൂപ സർക്കാരിലേക്ക് ഈടാക്കുകയും ചെയ്തു. കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ കൊയിലാണ്ടി

വീട് കയറി പരിശോധന നടത്തും; ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചാല്‍ കര്‍ശന നടപടിയുമായി ഭക്ഷ്യവകുപ്പ്

കൊയിലാണ്ടി: ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഭക്ഷ്യവകുപ്പ്. സാമ്ബത്തിക സ്ഥിതി നേരിട്ട് ബോധ്യപ്പെടാന്‍ വീടുകളില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. ജോലിയില്‍ സാമ്ബത്തിക സംവരണം ഉള്‍പ്പെടെ നേടാന്‍ ബി.പി.എല്‍ കാര്‍ഡ് ഉപയോഗിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കുമെന്നും നടപടിയെടുക്കുമെന്നും മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍