വധുവായി വടകര സ്വദേശി ശിഖ മനോജ്; കരിക്ക് താരം അര്‍ജുന്‍ രത്തന്‍ വിവാഹിതനായി; താരം പങ്കുവച്ച വീഡിയോ കാണാം


വടകര: കരിക്ക് വെബ്‌സീരീസിലൂടെ പ്രശസ്തനായ നടന്‍ അര്‍ജുന്‍ രത്തന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. വടക സ്വദേശിയായ ശിഖ മനോജ് ആണ് വധു. ഇപ്പോഴിതാ വിവാഹ ചടങ്ങിന്റെ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലുടെ പങ്കുവച്ചിരിക്കുകയാണ് താരം.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹച്ചടങ്ങില്‍ കരിക്കിലെ മിക്ക താരങ്ങളും പങ്കെടുത്തിട്ടുണ്ട്. കരിക്ക് ടീം ഉള്‍പ്പെടുന്ന രസകരമായ ഒരു ചെറു വീഡിയോ ആണ് താരം പങ്കുവച്ചിട്ടുള്ളത്. വിവാഹ വേദിയിലേക്ക് കരിക്ക് ടീം ഓരോരുത്തരായി എത്തുന്നതും വധു ശിഖ മനോജ് മണ്ഡപത്തിലേക്ക് വരുന്നതും താലി കെട്ടുമാണ് വീഡിയോയിലുള്ളത്.

കരിക്കിന്റെ തേരാ പാര എന്ന വെബ് സീരീസിലെ സീൻ ബ്രിട്ടോ എന്ന കഥാപാത്രത്തിലൂടെയാണ് അർജുൻ പ്രേക്ഷക ശ്രദ്ധ നേടുന്നത്. കരിക്കിന്റെ വീഡിയോകളിലെ പ്രധാന നടന്‍ എന്നതിന് പുറമെ കരിക്ക് പുറത്തിറക്കിയ കലക്കാച്ചി എന്ന സീരീസ് സംവിധാനം ചെയ്തതും അര്‍ജുനാണ്.

മിഥുന്‍ മാനുവലിന്റെ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ് തുടങ്ങിയ ചിത്രങ്ങളിലും അര്‍ജുന്‍ രത്തന്‍ വേഷമിട്ടിട്ടുണ്ട്.

വീഡിയോ കാണാം: