Tag: Instagram

Total 8 Posts

മദ്യപിക്കുന്ന ഫോട്ടോയും വീഡിയോയുമൊന്നും പോസ്റ്റ് ചെയ്യല്ലേ, പണി പിന്നാലെ വരും! കള്ള് കുടിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു (വീഡിയോ കാണാം)

തൃശൂര്‍: കള്ളുകുടിക്കുന്ന വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തതിന്റെ പേരില്‍ യുവതിയ്‌ക്കെതിരെ കേസ്. ചേര്‍പ്പ് സ്വദേശിനിയായ യുവതിയെയാണ് എക്‌സൈസ് കേസെടുത്ത് അറസ്റ്റു ചെയ്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ മദ്യപാനം പ്രചരിപ്പിച്ചതിനാണ് തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നടപടി. അറസ്റ്റ് ചെയ്ത ഇവരെ ജാമ്യത്തില്‍ വിട്ടു. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യാന്‍ വേണ്ടി മാത്രം എടുത്ത വീഡിയോ ആയിരുന്നു ഇതെന്നും

ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയത്തിലായ കാമുകിയെ നേരിട്ട് കണ്ടപ്പോള്‍ അലമുറയിട്ട് പൊട്ടിക്കരഞ്ഞ് കാമുകന്‍; 22കാരനെ തേടിയെത്തിയ കോഴിക്കോട്ടുകാരിയെ തിരിച്ചയച്ചത് പോലീസ് സഹായത്തോടെ

കോഴിക്കോട്: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ കാമുകിയെ നീണ്ട കാത്തിരിപ്പിനുശേഷം നേരിട്ട് കണ്ടതോടെ പൊലീസ് സഹായം തേടി യുവാവും കുടുംബവും. ഇരുപത്തിരണ്ട് കാരനായ യുവാവിനെ തേടിയെത്തിയത് വിവാഹിതയും നാലു കുട്ടികളുടെ അമ്മയുമാണെന്നറിഞ്ഞതോടെയാണ് കാമുകനും കുടുംബവും ഞെട്ടിയത്. ഏതാണ്ട് കാമുകന്റെ പ്രായത്തിലുള്ള ഒരു മകനുമുണ്ട് യുവതിയുടെ മക്കളില്‍. മലപ്പുറം ജില്ലയിലെ കാളികാവിലാണ് സംഭവം. കാമുകന്‍ കൈമാറിയ ലൊക്കേഷന്‍ അനുസരിച്ചാണ്

ഇൻസ്റ്റ​ഗ്രാം വഴി പരിചയം, ആദ്യം സൗജന്യമായും പിന്നെ ക്യാരിയറുമാക്കി; മയക്കുമരുന്ന് സംഘത്തിൽ അകപ്പെട്ട കഥ വെളിപ്പെടുത്തി കോഴിക്കോട്ടെ ഒമ്പതാംക്ലാസുകാരി

കോഴിക്കോട്: മയക്കുമരുന്നു ക്യാരിയറാക്കി വിദ്യാർത്ഥികളെ മാറ്റുന്നത് അവസാനിക്കുന്നില്ലെന്ന ഞെട്ടിക്കുന്ന വിവരമാണ് കോഴിക്കോടെ വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നത്. ആദ്യം സൗജന്യമായി തന്ന ശേഷം പിന്നീട് ക്യാരിയറാക്കി മാറ്റുകയായിരുന്നു എന്നാണ് വിദ്യാർത്ഥിനി പറയുന്നത്. ശരീരത്തിലെ പാടുകൾ ശ്രദ്ധയിൽപെട്ട കുടുംബാം​ഗങ്ങളുടെ ഇടപെടലാണ് ലഹരിയിൽ നിന്ന് മുക്തിനേടാൻ പെൺകുട്ടിക്ക് തുണയായത്. ഒമ്പതാംക്ലാസ് വിദ്യാർഥിയാണ് കുട്ടികൾക്കിടയിൽ ലഹരി മാഫിയയുടെ സ്വാധീനം വ്യക്തമാക്കുന്ന അനുഭവം

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് ആരോപണം; ബാലുശേരി വയലടയില്‍ യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റു

ബാലുശ്ശേരി: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നാരോപിച്ച് എറണാകുളം സ്വദേശികളായ രണ്ടുപേരും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ സംഘര്‍ഷം. ബാലുശേരി വയലടയിലാണ് സംഭവം. പരുക്കേറ്റ യുവാക്കളെ ബാലുശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ സഹോദരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നാട്ടുകാര്‍ ഇടപെട്ടാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ബാലുശ്ശേരി എസ്.ഐ. സുരേഷ്ബാബുവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തുകയും പെണ്‍കുട്ടിയെ

വധുവായി വടകര സ്വദേശി ശിഖ മനോജ്; കരിക്ക് താരം അര്‍ജുന്‍ രത്തന്‍ വിവാഹിതനായി; താരം പങ്കുവച്ച വീഡിയോ കാണാം

വടകര: കരിക്ക് വെബ്‌സീരീസിലൂടെ പ്രശസ്തനായ നടന്‍ അര്‍ജുന്‍ രത്തന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. വടക സ്വദേശിയായ ശിഖ മനോജ് ആണ് വധു. ഇപ്പോഴിതാ വിവാഹ ചടങ്ങിന്റെ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലുടെ പങ്കുവച്ചിരിക്കുകയാണ് താരം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹച്ചടങ്ങില്‍ കരിക്കിലെ മിക്ക താരങ്ങളും പങ്കെടുത്തിട്ടുണ്ട്. കരിക്ക് ടീം ഉള്‍പ്പെടുന്ന രസകരമായ ഒരു

‘വസ്ത്രമാണ് ബലാത്സംഗത്തിന് കാരണമെന്ന് ചിന്തിക്കുന്നവർ ഇന്നുമുണ്ട്, ഞങ്ങൾ ഇഷ്ടമുള്ള വസ്ത്രം ധരിച്ച് നടക്കും’; സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച കോഴിക്കോട് സെഷൻസ് കോടതിയുടെ വിവാദ പരാമർശത്തിനെതിരെ ഫോട്ടോഷൂട്ടിലൂടെ പ്രതിഷേധിച്ച് വിദ്യാർത്ഥിനികൾ

കോഴിക്കോട്: ലൈംഗികാതിക്രമത്തിലെ ഇരയുടെ വസ്ത്രധാരണം പ്രകോപനപരമായി എന്ന നിരീക്ഷണത്തോടെ സിവിക്ക് ചന്ദ്രന് സെഷൻസ് കോടതി ജാമ്യം അനുവദിച്ചതിൽ പ്രതിഷേധിച്ച് ഇഷ്ടവസ്ത്രം ധരിച്ച് ഫോട്ടോഷൂട്ട് നടത്തി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍. മിനിസ്കർട്ടും ഷോട്ട്സും ഉൾപ്പെടെയുള്ള അവരുടെ ഇഷ്ടവസ്ത്രം ധരിച്ച് WINCA (woman in campus) ‘Not for asking it’ എന്ന കാമ്പയിന്റെ ഭാഗമായാണ് ഫോട്ടോ

കഞ്ചാവ് മാത്രമല്ല, ബ്രൗണ്‍ ഷുഗറും എം.ഡി.എം.എയും അടക്കം തലച്ചോറ് തുരക്കുന്ന രാസലഹരികളും എത്തുന്നു കൊയിലാണ്ടിയില്‍; രഹസ്യ ഇടപാടുകള്‍ നടക്കുന്നത് ഇന്‍സ്റ്റഗ്രാമിലൂടെ; ചാറ്റുകളും ശബ്ദസന്ദേശങ്ങളും കൊയിലാണ്ടി ന്യൂസ് ഡോട് കോം പുറത്ത് വിടുന്നു (വീഡിയോ കാണാം)

സ്വന്തം ലേഖകൻ കൊയിലാണ്ടി: “മെത്ത് ആർക്കേലും വേണെൽ പറയണേ മച്ചാനേ…” മെത്തലീന്‍ഡയോക്‌സി മെത്താംഫീറ്റമിന്‍. ലഹരിയുടെ ലോകത്ത് ‘മെത്ത്’ എന്ന പേരിലറിയപ്പെടുന്ന രാസലഹരി പദാര്‍ത്ഥത്തിന്റെ ശരിയായ പേരാണിത്. സിന്തറ്റിക് ഡ്രഗ്‌സ് എന്ന വിഭാഗത്തില്‍ പെടുന്ന ഈ മാരകമായ മയക്കുമരുന്നിന് എം.ഡി.എം.എ, എക്‌സ്, എക്സ്റ്റസി, മോളി എന്നീ ഓമനപ്പേരുകളുമുണ്ട്. വിരല്‍ത്തുമ്പിലൊതുങ്ങുന്നത്ര അളവ് എം.ഡി.എം.എ മതി മനുഷ്യനെ ലഹരിയുടെ കാണാക്കയത്തിലേക്ക്

സ്‌കൂട്ടറില്‍ പോകുന്ന കുരുന്നുമായി കൊഞ്ഞനം കുത്തി മത്സരിച്ച് പെരുവട്ടൂരിലെ പയ്യന്മാര്‍; സോഷ്യല്‍ മീഡിയയില്‍ തരംഗമായ ക്യൂട്ട് വീഡിയോ കണ്ടത് ദശലക്ഷക്കണക്കിന് ആളുകള്‍ (വീഡിയോ കാണാം)

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിന്ന് ലോകമാകെ തരംഗമായി ഒരു കുഞ്ഞു വീഡിയോ. പെരുവട്ടൂര്‍ മുക്കില്‍ നിന്നുള്ള വളരെ ചെറിയ ഒരു വീഡിയോ ആണ് ഇപ്പോള്‍ ലക്ഷക്കണക്കിനാളുകള്‍ നെഞ്ചേറ്റി വൈറലായിരിക്കുന്നത്. സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന ഒരു കുരുന്നും പെരുവട്ടൂരും പരിസരങ്ങളിലുമുള്ള മൂന്നുനാല് പേരുമാണ് വീഡിയോയിലെ മിന്നും താരങ്ങള്‍. റോഡിന് ഒരു വശം നിര്‍ത്തിയിരുന്ന സ്‌കൂട്ടറിലാണ് കുഞ്ഞ് ഇരിക്കുന്നത്. റോഡിന്റെ