സ്കൂളിൽ പഠിച്ചപ്പോഴുള്ള തർക്കം, വർഷങ്ങൾക്കിപ്പുറം സുഹൃത്തിന്റെ പാലുകാച്ചിനെത്തിയപ്പോൾ പ്രതികാരം വീട്ടി; ബാലുശ്ശേരിയിൽ വിദ്യാർത്ഥികൾക്ക് മർദ്ദനം; എട്ടു പേർക്കെതിരെ കേസ്


Advertisement

ബാലുശ്ശേരി: പഴയ തർക്കത്തിന്റെ പേരിൽ വർഷങ്ങൾക്കിപ്പുറം സീനിയേഴ്സ് മർദ്ധിച്ചെന്ന പരാതിയുമായി വിദ്യാർത്ഥികൾ. ഇവരുടെ സുഹൃത്തിന്റെ വീടിന്റെ പാലുകാച്ചിന് പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. എട്ടു പേർക്കെതിരെ കേസ് രെജിസ്റ്റർ ചെയ്തതായി ബാലുശ്ശേരി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

Advertisement

ബാലുശ്ശേരിയിലാണ് സംഭവം. എട്ടാം ക്ലാസിൽ പഠിച്ചപ്പോഴുണ്ടായ തർക്കത്തിന്‍റെ പേരിൽ  വിദ്യാർത്ഥികൾ മർദ്ധിച്ചെന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

Advertisement

ഈവർഷം കുട്ടമ്പൂർ സ്കൂളിൽ നിന്ന് പത്താം ക്ലാസ് ജയിച്ചു വിദ്യാർത്ഥികളാണ് മർദ്ധനമേറ്റവർ. ഇതേ സ്കൂളിൽ രണ്ടു വർഷങ്ങൾക്ക് മുൻപ് ഇവർ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ വിദ്യാർത്ഥികളുമായി തർക്കമുണ്ടാവുകയും ഇതിന്‍റെ വൈരാഗ്യമാണ് വർഷങ്ങൾക്കിപ്പുറം കണ്ടപ്പോൾ തീർത്തത് എന്നും പരിക്കേറ്റ വിദ്യാർത്ഥികൾ പറഞ്ഞു.

Advertisement

ഇവരെ ആദ്യം ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്നലെ വൈകിട്ട് പരാതി ലഭിച്ചതായും എട്ടു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും ബാലുശ്ശേരി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.