ജോലിക്കായി യാത്ര പറഞ്ഞിറങ്ങി, തിരിച്ചെത്തുന്നത് നിശ്ചലമായി; ഉള്ളിയേരിയിൽ വാഹനാപകടത്തിൽ മരിച്ച കോതമംഗലം സ്വദേശിയായ യുവാവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും


ഉള്ളിയേരി: ഇന്നലെ ജോലിക്കായി യാത്ര പറഞ്ഞിറങ്ങിയ വിൻരൂപ് ഇന്ന് അവസാനമായി വീട്ടിലേക്കെത്തും, അന്ത്യവിശ്രമം കൊള്ളാൻ. ഉള്ളിയേരി വാഹനാപകടത്തിൽ മരിച്ച കൊയിലാണ്ടി കോതമംഗലം മുയ്യമ്പത്ത് ശ്രീവത്സം വല്‍സന്റെ മകന്‍ വിൻരൂപിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും.

പോസ്റ്റുമാർട്ടം നടപടികൾ പൂർത്തിയായി. ഉച്ചയ്ക്ക് ഒരുമണിയോടെ വിൻരൂപിന്റെ മൃതദേഹം കോതമംഗലത്തെ വീട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സംസ്കാരം വീട്ടുവളപ്പിൽ തന്നെ നടത്തും.

ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. ഇയാളോടൊപ്പമുണ്ടായിരുന്ന കാവിലുംപാറ സ്വദേശിയായ യുവാവും അപകടത്തിൽ മരിച്ചു. രണ്ട് പേരും ഊരാളുങ്കലിൽ ജോലി ചെയ്യുന്നവരാണ്.

അപകടത്തില്‍ ബൈക്കും കാറും പൂര്‍ണ്ണമായി തകര്‍ന്നു. കാറിലുണ്ടായിരുന്ന കൊടുവള്ളി പാലക്കുറ്റി സ്വദേശികളായ ഉവൈസ്, അസ്ലം, ഗഫാന്‍ മുഹമ്മദ്, സാലിഹ് എന്നിവരെ പരിക്കുകളോടെ മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

കാര്‍ നിയന്ത്രണം വിട്ട് മതിലിടിച്ചതിനു ശേഷം സ്‌കൂട്ടറിലിടിക്കുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നു. കൊയിലാണ്ടിയില്‍ നിന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ യൂണിറ്റും, പോലീസും ഉടനെ തന്നെ സംഭവ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല.

summary: koyilandy natives vinroop who died in ulliyeri accidents body will be buried today