യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തിക്കോടി പഞ്ചായത്ത് റെയില്‍വേ ഗേറ്റ് താത്കാലികമായി അടച്ചിടും, യാത്രയ്ക്കായി മറ്റു വഴികൾ ആശ്രയിക്കേണ്ടതാണ് – വിശദാംശങ്ങൾ അറിയാം


കൊയിലാണ്ടി: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, തിക്കോടി പഞ്ചായത്ത് റെയില്‍വേ ഗേറ്റ് (നമ്പര്‍ 210) ആശ്രയിക്കുന്നവർക്ക് നാളെ അൽപ്പം ബുദ്ധിമുട്ടു നേരിടും. റെയിൽവേ ഗേറ്റ് താത്കാലികമായി അടച്ചിടുന്നതിനാൽ നാളെ വഴി മാറി പോകേണ്ടതാണ്.

നാളെ (ഓഗസ്റ്റ് 24ന്) രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് മണിവരെ ആണ് അടച്ചിടുക എന്ന് റെയില്‍വേ സെക്ഷന്‍ എഞ്ചിനിയര്‍ അറിയിച്ചു. അടിയന്തിര അറ്റകുറ്റ പണികള്‍ക്കായി ആണ് ഗേറ്റ് അടയ്ക്കുക.

കല്ലേത്ത് കടപ്പുറം, കാരേക്കാട്, ആവിക്കൽ, തെക്കേക്കടപ്പുറം, പുതിരുപറമ്പ് കോളനി, പുവഞ്ചാല് കോളനി, തെക്കേക്കടപ്പുറം ലക്ഷം വീട് തുടങ്ങി പയ്യോളി മുനിസിപ്പാലിറ്റിയിലെ ഒരു ഭാഗം ആളുകളും സ്ഥിരമായി യാത്രയ്ക്കായി ഈ വഴിയാണ് ഉപയോഗിക്കുന്നത്.

ഈ ഭാഗത്ത് സ്കൂളുകളുൾപ്പെടെ ഉള്ളതിനാൽ നിരവധി വിദ്യാർത്ഥികളും മറ്റ് ഉദ്യോഗസ്ഥരും ഈ വഴിയാണ് ആശ്രയിക്കുന്നത്. റെയിൽവേ ഗേറ്റ് അടച്ചിടുന്നതിനാൽ തിക്കോടി ടൗൺ ഗേറ്റ് വഴിയോ പയ്യോളി ടൗണിൽ നിന്ന് പടിഞ്ഞാറേക്കുള്ള ഗേറ്റ് വഴിയോ പോകണം.

ഗൂഗിൾ പേ, ഫോൺപേ ഉൾപ്പെടെയുള്ള യു.പി.ഐ പണമിടപാട് സേവനങ്ങൾക്ക് ചാർജ് ഈടാക്കുമോ? വ്യക്തത വരുത്തി കേന്ദ്രധനമന്ത്രാലയം; ഉപഭോക്താക്കൾക്ക് ആശ്വാസം

‘കിടിലന്‍ നാട്, സ്‌നേഹമുള്ള ആളുകള്‍, കൊയിലാണ്ടിക്കാരിയാണെന്നതില്‍ അഭിമാനം’; ജന്മനാടിനെ കുറിച്ച് വാചാലയായി ബിഗ് ബോസ് സീസണ്‍-4 താരം ദില്‍ഷ പ്രസന്നന്‍ (വീഡിയോ കാണാം)