ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ തൊഴിലവസരം; വിശദമായി അറിയാം


 

Advertisement

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അതിഥി അധ്യാപകർ, അങ്കണവാടി ഹെൽപ്പർ, വർക്കർ, മിഷൻ കോർഡിനേറ്റർ തുടങ്ങിയ തസ്തികകളിലേക്കാണ് ഉദ്യോഗാർത്ഥങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചത്. തൊഴിലവസരങ്ങളും യോഗ്യതകളും എന്തെല്ലാമെന്ന് നോക്കാം.

Advertisement

അതിഥി അധ്യാപക നിയമനം 

 

താനൂര്‍ സി.എച്ച്.എം.കെ.എം ഗവ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് ബിസിനസ്് മാനേജ്‌മെന്റ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു (ആഴ്ചയില്‍ 13 മണിക്കൂര്‍). യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ യോഗ്യതകള്‍, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 26 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിനായി കോളേജില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി.ജി (55%) യോഗ്യതയുള്ളവരെയും പരിഗണിക്കും. വിശദ വിവരങ്ങള്‍ക്ക് gctanur.ac.in സന്ദര്‍ശിക്കുക.

Advertisement

 

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള ഐ.സി.ഡി.എസ് കുന്നമംഗലം കാര്യാലയത്തിന് പരിധിയിലെ കുന്നമംഗലം, പെരുമണ്ണ എന്നീ പഞ്ചായത്തുകളില്‍ വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഒഴിവുകളിലേക്കും, പെരുവയല്‍, കുരുവട്ടൂര്‍, ചാത്തമംഗലം എന്നീ പഞ്ചായത്തുകളില്‍ അങ്കണവാടി ഹെല്‍പ്പര്‍മാരുടെ ഒഴിവുകളിലേക്കും യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ കുന്നമംഗലം ഐ.സി.ഡി.എസ് ഓഫീസില്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 18 വൈകിട്ട് 5 മണി.വിവരങ്ങള്‍ക്ക്: 0495 2800682.

Advertisement

ജില്ലാ മിഷന്‍ കോഡിനേറ്റര്‍ നിയമനം

 

ഫിഷറീസ് വകുപ്പിന് കീഴില്‍ തീരമൈത്രി പദ്ധതിയില്‍ ജില്ലയില്‍ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ തസ്തികയില്‍ ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അവസാന തീയതി ഓഗസ്റ്റ് 25. ഫോണ്‍-9745100221.

Summary : different job vacancy in Kozhikode district