ഫിഷറീസ് വകുപ്പിൽ ജില്ലാ മിഷന്‍ കോഡിനേറ്ററെ നിയമിക്കുന്നു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (20/08/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ടെണ്ടര്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള വടകര അര്‍ബന്‍ ഐ.സി.ഡി.എസ് പ്രോജക്ടിലേക്ക് 2022 സെപ്റ്റംബര്‍ മുതലുള്ള ഒരു വര്‍ഷത്തേക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാര്‍ വ്യവസ്ഥയില്‍ കാര്‍/ജീപ്പ് തുടങ്ങിയ വാഹനം വാടകയ്ക്ക് ഓടിക്കുവാന്‍ തയ്യാറുള്ള വാഹനം ഉടമകളില്‍ നിന്നും സീല്‍ വച്ച് ടെണ്ടറുകള്‍ ക്ഷണിച്ചു. ആഗസ്റ്റ് 25 ഉച്ചക്ക് 2 മണി വരെ ടെന്‍ഡര്‍ ഫോറം സ്വീകരിക്കും. വിവരങ്ങള്‍ക്ക്: 0496 2515176.

അപ്രന്റീസ്മാരെ തെരഞ്ഞെടുക്കുന്നു

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലത്തിലേക്ക് പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസ് മാരെ തെരഞ്ഞെടുക്കുന്നു. ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നും കെമിസ്ട്രി/മൈക്രോ ബയോളജി/എന്‍വിയോണ്‍മെന്റ് സയന്‍സ് എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. വിവരങ്ങള്‍ക്ക്: 9645073858.

അപേക്ഷ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള ഐ.സി.ഡി.എസ് കുന്നമംഗലം കാര്യാലയത്തിന് പരിധിയിലെ കുന്നമംഗലം, പെരുമണ്ണ എന്നീ പഞ്ചായത്തുകളില്‍ വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഒഴിവുകളിലേക്കും, പെരുവയല്‍, കുരുവട്ടൂര്‍, ചാത്തമംഗലം എന്നീ പഞ്ചായത്തുകളില്‍ അങ്കണവാടി ഹെല്‍പ്പര്‍മാരുടെ ഒഴിവുകളിലേക്കും യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ കുന്നമംഗലം ഐ.സി.ഡി.എസ് ഓഫീസില്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 18 വൈകിട്ട് 5 മണി.വിവരങ്ങള്‍ക്ക്: 0495 2800682.

ക്വട്ടേഷന്‍ ക്ഷണിച്ചു

സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന 2022 ഓണാഘോഷത്തിന്റെ പരസ്യപ്രചരണത്തിന്റെ ഭാഗമായി സ്ഥാപനങ്ങളില്‍ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ബ്രോഷര്‍, ഇന്‍വിറ്റേഷന്‍ ലെറ്റര്‍, ബാഡ്ജ്, ടാഗ്, പ്രവേശന കവാടം ബാക്ക് ഡ്രോപ്പ്, കൊടികള്‍, ഓഫീസില്‍ ആവശ്യത്തിനുള്ള വാഹനം, പ്രചരണം, വിളംബര വാഹനം തുടങ്ങിയവയ്ക്കുള്ള ക്വട്ടേഷന്‍ ആഗസ്റ്റ് 29 ഉച്ചക്ക് 1 മണി വരെ കോഴിക്കോട് മാനാഞ്ചിറ ഡി.ടി.പി.സി ഓഫീസില്‍ സ്വീകരിക്കും. അപേക്ഷ ഫോറം ഡി.ടി.പി.സി ഓഫീസില്‍ നിന്നും ആഗസ്റ്റ് 29 വൈകിട്ട് 5 മണി വരെ കൈപ്പറ്റാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് 0495- 2720012. www.dtpckozhikode.com.

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് സിറ്റിയിലെ തീരദേശ പോലീസ് സ്റ്റേഷനുകളിലെ റെസ്‌ക്യൂ ബോര്‍ഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 89 ദിവസത്തേക്ക് എന്‍ജിന്‍ ഡ്രൈവര്‍, ലാസ്‌കര്‍ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ,് പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നീ രേഖകള്‍ അടങ്ങുന്ന അപേക്ഷകള്‍ കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ ഡി.ഐ.ജി ആന്‍ഡ് ജില്ലാ പോലീസ് മേധാവി, സിറ്റി പോലീസ് ഓഫീസ്, പാവമണി റോഡ്, മാനാഞ്ചിറ പോസ്റ്റ്, കോഴിക്കോട് 673001. എന്ന വിലാസത്തില്‍ നവംബര്‍ 6 വൈകിട്ട് 5 മണിക്ക് മുന്‍പായി ലഭിക്കണം. ഫോണ്‍: 0495 2722673.

ജില്ലാ മിഷന്‍ കോഡിനേറ്റര്‍ നിയമനം

ഫിഷറീസ് വകുപ്പിന് കീഴില്‍ തീരമൈത്രി പദ്ധതിയില്‍ ജില്ലയില്‍ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ തസ്തികയില്‍ ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അവസാന തീയതി ഓഗസ്റ്റ് 25. ഫോണ്‍-9745100221.

അതിഥി അധ്യാപക നിയമനം

താനൂര്‍ സി.എച്ച്.എം.കെ.എം ഗവ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് ബിസിനസ്് മാനേജ്‌മെന്റ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു (ആഴ്ചയില്‍ 13 മണിക്കൂര്‍). യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ യോഗ്യതകള്‍, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 26 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിനായി കോളേജില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി.ജി (55%) യോഗ്യതയുള്ളവരെയും പരിഗണിക്കും. വിശദ വിവരങ്ങള്‍ക്ക് gctanur.ac.in സന്ദര്‍ശിക്കുക.

ഓണക്കിറ്റ് വിതരണം- ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 22ന്

സംസ്ഥാന സർക്കാരിന്റെ ഓണസമ്മാനമായി മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും ഇക്കുറി ഓണക്കിറ്റ് ലഭിക്കും. കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിക്കും. ഓഗസ്റ്റ് 22 ന് വൈകുന്നേരം നാല് മണിക്ക് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ വാർഡ് കൗൺസിലർ എം. എൻ പ്രവീൺ അധ്യക്ഷത വഹിക്കും.

തുണി സഞ്ചി ഉൾപ്പടെ 14 ഇനം ആവശ്യ സാധനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജില്ലാകലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

വനിതാ കമ്മീഷന്‍ അദാലത്ത് ഓഗസ്റ്റ് 23ന്

കേരള വനിതാ കമ്മീഷന്‍ അദാലത്ത് ഓഗസ്റ്റ് 23ന് രാവിലെ 10 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ.പി സതീദേവി പങ്കെടുക്കും.

ബാലുശ്ശേരി-കോഴിക്കോട് റോഡ് വികസനം-അവലോകന യോഗം ചേർന്നു; നടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം

ബാലുശ്ശേരി-കോഴിക്കോട് റോഡ് വികസനവുമായി ബന്ധപ്പെട്ടുള്ള നടപടികൾ വേഗത്തിലാക്കാൻ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. റോഡ് വികസനവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് നിർദ്ദേശം.

കച്ചേരി, വേങ്ങേരി, കക്കോടി, ചേളന്നൂർ, കാക്കൂർ, നന്മണ്ട, ശിവപുരം, പനങ്ങാട് സ്ട്രെച്ചുകളിലെ സൈറ്റ് ഇൻസ്പെക്ഷനും വാല്യേഷൻ നടപടികളും വേഗത്തിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടു. ആഗസ്റ്റ് 27നകം പ്രവർത്തന പുരോഗതി സംബന്ധിച്ച റിപ്പോർട്ട് ജില്ലാ കലക്ടർക്ക് സമർപ്പിക്കാനും നിർദ്ദേശമുണ്ട്.

കലക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ എ.ഡി.എം സി.മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി കലക്ടർ പി. പി ശാലിനി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.