കലാപരിപാടികളും ലഹരവിരുദ്ധ സന്ദേശമുയര്‍ത്തിയ നാടകവും; വിപുലമായ പരിപാടികളോടെ കൊയിലാണ്ടിയിലെ 20ാം വാര്‍ഡ് കലോത്സവം
കൊയിലാണ്ടി: നഗരസഭ ഇരുപതാം വാര്‍ഡ് കലോത്സവവും അങ്കണവാടി ജീവനക്കാരുടെ യാത്രയയപ്പും വിപുലമായ പരിപാടികളോടെ നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ എന്‍.എസ് വിഷ്ണുവിന്റെ അധ്യക്ഷതയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് കലോത്സവം ഉദ്ഘാടനം ചെയ്തു.
നാലു പതിറ്റാണ്ടിന് ശേഷം ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച ഒറ്റക്കണ്ടം അങ്കണവാടിയിലെ ഇന്ദിര ടീച്ചര്‍ക്കും കാല്‍ നൂറ്റാണ്ടിന്റെ സര്‍വ്വീസുമായി വിരമിച്ച അനശ്വര അങ്കണവാടി ഹെല്‍പ്പര്‍ ശാന്തക്കും വര്‍ണ്ണാഭമായ യാത്രയയപ്പാണ് നല്‍കിയത്. അങ്കണവാടി വിദ്യാര്‍ത്ഥികള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
ജീവനക്കാര്‍ക്ക് പൊന്നാടയും മൊമന്റോയും ചെയര്‍പേഴ്‌സണും ഉപഹാരം വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ കെ.എ ഇന്ദിരയും നല്‍കി. ഒ.കെ സുരേഷിന്റെ രചനയില്‍ ഷൈജു പെരുവട്ടൂര്‍ സംവിധാനം ചെയ്ത നാട്യവേദി ബാനറില്‍ കാലമേ നീ സാക്ഷി എന്ന ലഹരി വിരുദ്ധ സന്ദേശമുയര്‍ത്തിയ നാടകം അരങ്ങേറി.
സ്വാഗത സംഘം കണ്‍വീനര്‍ കട്ടയാട്ട് വേങ്ങോളി വിശ്വനാഥന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ രാഘവന്‍ സ്വസ്ഥവൃത്തം മുഖ്യപ്രഭാഷണവും കൗണ്‍സിലര്‍മാരായ ഫാസില്‍, ജമാല്‍ മാസ്റ്റര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ രമേശന്‍, ദേവദാസ് അനേനാരി , കുട്ടിപ്പറമ്പില്‍ ദാമോധരന്‍, നൊട്ടിക്കണ്ടി അബ്ദുള്‍ അസീസ്,അഉട ചെയര്‍ പേഴ്‌സണ്‍ സുധിന, അങ്കണവാടി ടീച്ചര്‍മാരായ ജീജ, സവിത,അഘങടഇ അംഗങ്ങളായ ഷംസുദ്ദീന്‍ മാസ്റ്റര്‍, രസ്‌ന,ഗീത എളവന തുടങ്ങിയവര്‍ സംസാരിച്ചു.