ജില്ലയിവെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം; ഒഴിവുകളും യോ​ഗ്യകളും എന്തെല്ലാമെന്ന് നോക്കാം


കോഴിക്കോട്: ജില്ലയിവെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യകളും എന്തെല്ലാമെന്ന് വിശദമായി പരിശോധിക്കാം

കോഴിക്കോട് ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ ഒരു ഓഡിയോളജിസ്റ്റിനെ (ഓഡിയോളജിസ്റ്റ് ആൻഡ് സ്പീച്ച് ലാംഗ്വേജ് പാതോളജിസ്റ്റ് ഗ്രേഡ് II) താത്ക്കാലികമായി നിയമിക്കുന്നു. ബിഎഎസ്എൽപി/തത്തുല്യം, ആർസിഐ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. ഒരു വർഷത്തേക്കാണ് നിയമനം. താത്പര്യമുളള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 21ന് 11 മണിക്ക് യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം സൂപ്രണ്ട് ഓഫീസിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495-2350055

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ ഒരു മെഡിക്കൽ ഓഡിറ്ററെ (സ്റ്റാഫ് നേഴ്സ്) താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത ബിഎസ് സി നേഴ്സിങ്/ജിഎൻഎം. നേഴ്സിങ് കൗൺസിൽ ഓഫ് ഇന്ത്യ രജിസ്ട്രേഷൻ വേണം. കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ്. 89 ദിവസത്തേക്കാണ് നിയമനം. താത്പര്യമുളള ഉദ്യോഗാർത്ഥികൾ മാർച്ച് 2ന് 11 മണിക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം സൂപ്രണ്ട് ഓഫീസിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് :0495-2350055.

Summary: job vacancy at different places in kozhikode