ജില്ലയിവെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം; ഒഴിവുകളും യോഗ്യകളും എന്തെല്ലാമെന്ന് നോക്കാം
കോഴിക്കോട്: ജില്ലയിവെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോഗ്യകളും എന്തെല്ലാമെന്ന് വിശദമായി പരിശോധിക്കാം
കോഴിക്കോട് ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ ഒരു ഓഡിയോളജിസ്റ്റിനെ (ഓഡിയോളജിസ്റ്റ് ആൻഡ് സ്പീച്ച് ലാംഗ്വേജ് പാതോളജിസ്റ്റ് ഗ്രേഡ് II) താത്ക്കാലികമായി നിയമിക്കുന്നു. ബിഎഎസ്എൽപി/തത്തുല്യം, ആർസിഐ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. ഒരു വർഷത്തേക്കാണ് നിയമനം. താത്പര്യമുളള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 21ന് 11 മണിക്ക് യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം സൂപ്രണ്ട് ഓഫീസിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495-2350055
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ ഒരു മെഡിക്കൽ ഓഡിറ്ററെ (സ്റ്റാഫ് നേഴ്സ്) താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത ബിഎസ് സി നേഴ്സിങ്/ജിഎൻഎം. നേഴ്സിങ് കൗൺസിൽ ഓഫ് ഇന്ത്യ രജിസ്ട്രേഷൻ വേണം. കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ്. 89 ദിവസത്തേക്കാണ് നിയമനം. താത്പര്യമുളള ഉദ്യോഗാർത്ഥികൾ മാർച്ച് 2ന് 11 മണിക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം സൂപ്രണ്ട് ഓഫീസിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് :0495-2350055.
Summary: job vacancy at different places in kozhikode