കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലും ഗവ. മെഡിക്കൽ കോളേജിലും ജോലി ഒഴിവുകൾ; വിശദാംശങ്ങൾ


കോഴിക്കോട്: ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെയും ഗവ. മെഡിക്കൽ കോളേജിലെയും താൽക്കാലിക നിയമനങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ അറിയാം.

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്

കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം എച്ച് ഡി എസിന് കീഴിൽ ജീൻ ടെക്നോളജിസ്റ്റ് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത: എം എസ് സി ജീൻ ടെക്നോളജി/ജനിറ്റിക്സ്, എം എസ് സി ബയോടെക്നോളജി/എം എസ് സി എംഎൽടി. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 24ന് 11 മണിക്ക് ഐ എം സി എച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം.

കോഴിക്കോട് ഗവ മാനസികാരോഗ്യ കേന്ദ്രം

കോഴിക്കോട് ഗവ മാനസികാരോഗ്യ കേന്ദ്രത്തിൽ ജില്ലാ മാനസികാരോഗ്യ പദ്ധതിക്ക് കീഴിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് ആഗസ്റ്റ് 23ന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസിൽ കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത: എം.ഫിൽ/ പിജിഡിസിപി ഇൻ ക്ലിനിക്കൽ സൈക്കോളജി. ആർസിഐ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0495 2370494