ഹൃദയത്തെ സൂക്ഷിക്കാം; കൊയിലാണ്ടിക്കൂട്ടം സംഘടിപ്പിച്ച ഹൃദ്രോഗ നിർണ്ണയ ക്യാമ്പിൽ എത്തിയത് നൂറുകണക്കിന് പേർ


കൊയിലാണ്ടി: ഫേസ്ബുക്ക് കൂട്ടയ്മയായ കൊയിലാണ്ടിക്കൂട്ടത്തിന്റെ കൊയിലാണ്ടി ചാപ്റ്ററും കേരള എമർജൻസി ടീം കോഴിക്കോട് ജില്ലാ കമ്മിറ്റിയും കോഴിക്കോട് മെയ്ത്ര ആശുപത്രിയും ചേർന്ന് കൊയിലാണ്ടിയിൽ നടത്തിയ ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. നൂറുകണക്കിന് പേരാണ് ക്യാമ്പിൽ രോഗനിർണ്ണയത്തിനായി എത്തിയത്.

കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എ.അസീസ് മാസ്റ്റർ അധ്യക്ഷനായി. മെയ്ത്ര ആശുപത്രി മാർക്കറ്റിങ് ഹെഡ് പ്രവീൺ നായർ ആമുഖഭാഷണം നടത്തി. രഞ്ജിത്ത് ആർവിയോസ് സ്വാഗം പറഞ്ഞു. വാർഡ് കൗൺസിലർ റഷീദ് മൂടാടി, ഡോ. ലളിത, ഷാജുദ്ദീൻ കായക്കൽ, മൊയ്തു കെ.വി, നിഷ റോബിൻ എന്നിവർ സംസാരിച്ചു. അലി കെ.വി ചടങ്ങിന് നന്ദി പറഞ്ഞു.

എമർജൻസി വിങ്ങിൽ സ്തുത്യർഹ സേവനം ചെയ്ത കെ.ഇ. ടി വളണ്ടിയർമാരെ ചടങ്ങിൽ ആദരിച്ചു. തുടർ ക്യാമ്പ് അടുത്ത മാസങ്ങളിൽ കൊയിലാണ്ടിയിൽ വെച്ച് നടക്കും.