Tag: Koyilandykkoottam

Total 4 Posts

‘വിരൽ തുമ്പിലോരോണം’; വ്യത്യസ്തമായി കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ ഓൺലൈൻ ഓണാഘോഷം 

കൊയിലാണ്ടി: ഓൺലൈൻ കൂട്ടായ്മയായ കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റിയുടെ ഓൺലൈൻ ഓണാഘോഷം ശ്രദ്ധേയമായി. ‘വിരൽ തുമ്പിലോരോണം’ എന്ന ക്യാപ്ഷനോടെ കഴിഞ്ഞ എട്ട് വർഷങ്ങളായി ഓൺലൈനിൽ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന ഓണാഘോഷമാണ് വിവിധ പരിപാടികളോടെ ഈ വർഷവും നടത്തുന്നത്. നിരവധി രാജ്യങ്ങളിലുള്ള കൊയിലാണ്ടിക്കാരുടെ ആഘോഷമായി മാറി കൊയിലാണ്ടിക്കൂട്ടത്തിന്റെ ഓണാഘോഷം. അത്തം ഒന്ന് മുതൽ അത്തം പത്ത് വരെ ഫെയ്സ്ബുക്ക് ലൈവ്

ഹൃദയത്തെ സൂക്ഷിക്കാം; കൊയിലാണ്ടിക്കൂട്ടം സംഘടിപ്പിച്ച ഹൃദ്രോഗ നിർണ്ണയ ക്യാമ്പിൽ എത്തിയത് നൂറുകണക്കിന് പേർ

കൊയിലാണ്ടി: ഫേസ്ബുക്ക് കൂട്ടയ്മയായ കൊയിലാണ്ടിക്കൂട്ടത്തിന്റെ കൊയിലാണ്ടി ചാപ്റ്ററും കേരള എമർജൻസി ടീം കോഴിക്കോട് ജില്ലാ കമ്മിറ്റിയും കോഴിക്കോട് മെയ്ത്ര ആശുപത്രിയും ചേർന്ന് കൊയിലാണ്ടിയിൽ നടത്തിയ ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. നൂറുകണക്കിന് പേരാണ് ക്യാമ്പിൽ രോഗനിർണ്ണയത്തിനായി എത്തിയത്. കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എ.അസീസ് മാസ്റ്റർ അധ്യക്ഷനായി. മെയ്ത്ര

കണ്ണിന്റെ പ്രശ്‌നങ്ങള്‍ നേരത്തെ അറിയാം; സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ച് കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി കൊയിലാണ്ടി ചാപ്റ്റർ

കൊയിലാണ്ടി:മലബാര്‍ ഐ ഹോസ്പിറ്റലും കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി കൊയിലാണ്ടി ചാപ്റ്ററും സംയുക്തമായി സൗജന്യ മെഗാ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മലബാര്‍ ഐ ഹോസ്പിറ്റല്‍ മാനേജര്‍ സയ്യിദ് അന്‍വര്‍ മുനഫര്‍ സ്വാഗതം പറഞ്ഞ ചടങ്ങിൽ കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി കൊയിലാണ്ടി ചാപ്റ്റര്‍ ചെയര്‍മാന്‍ എ.അസീസ് മാസ്റ്റര്‍

‘പാടാനായി ഷഹബാസ്‌ എത്തും, കൊയിലാണ്ടിക്കൂട്ടത്തിനായി’; കൊയിലാണ്ടിക്കൂട്ടം ഫേസ്ബുക്ക് കൂട്ടായ്മ ഒക്ടോബർ 23 ന് ഒരുക്കുന്ന പരിപാടിയിൽ ഷഹബാസ് അമൻ പാടും

കൊയിലാണ്ടി: മനസ്സുകളിൽ പാട്ടിന്റെ നറു മഴ പെയ്യിക്കാൻ ഷഹബാസ് അമൻ എത്തുകയാണ്, കൊയിലാണ്ടിക്കൂട്ടത്തിനായി. ഒക്ടൊബർ 23 ന് ദുബായിലെ ഷെയ്ക്ക്‌ റാഷിദ്‌ ഓഡിറ്റോറിയത്തിലാണ് സംഗീത മഴ പെയ്യുക. ദീർഘകാലത്തിനു ശേഷം ദുബായിൽ പാടാൻ വരുന്നതിനു വേണ്ടി എത്തുന്നതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് ഷഹബാസ്. കൊയിലാണ്ടിക്കൂട്ടം ഫേസ്ബുക്ക് കൂട്ടായ്മ ഒരുക്കുന്ന സംഗീത വിരുന്നിലാണ് ഷഹബാസ് പാടുന്നത്. ഗസൽ ഗായകൻ,