കണ്ണിന്റെ പ്രശ്‌നങ്ങള്‍ നേരത്തെ അറിയാം; സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ച് കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി കൊയിലാണ്ടി ചാപ്റ്റർ


കൊയിലാണ്ടി:മലബാര്‍ ഐ ഹോസ്പിറ്റലും കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി കൊയിലാണ്ടി ചാപ്റ്ററും സംയുക്തമായി സൗജന്യ മെഗാ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

മലബാര്‍ ഐ ഹോസ്പിറ്റല്‍ മാനേജര്‍ സയ്യിദ് അന്‍വര്‍ മുനഫര്‍ സ്വാഗതം പറഞ്ഞ ചടങ്ങിൽ കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി കൊയിലാണ്ടി ചാപ്റ്റര്‍ ചെയര്‍മാന്‍ എ.അസീസ് മാസ്റ്റര്‍ അധ്യക്ഷനായി. മലബാര്‍ ഐ ഹോസ്പിറ്റല്‍ ഡയക്ടര്‍ സുനിത ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.

വാര്‍ഡ് കൗണ്‍സിലര്‍ ലളിത, എ.പി.ഹരിദാസ് (ലയണ്‍സ് ക്ലബ്), റഷീദ് മൂടാടി (പ്രസിഡന്റ്, കൊയിലാണ്ടിക്കൂട്ടം), സഹീര്‍ ഗാലക്‌സി (ജനറല്‍ സെക്രട്ടറി, കൊയിലാണ്ടിക്കൂട്ടം), സയ്യിദ് ഹാരിസ് ബാഫഖി, ശ്യാംലാല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

റിയാസ് പി.കെ, മുത്തുകോയ തങ്ങള്‍, റാഫി, സുരേഷ്, ഹാഷിം പി.കെ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.