മുസ്ലിം ലീഗ് നേതാവായിരുന്ന കീഴ്പ്പയ്യൂർ മണപ്പുറം പീറ്റയുള്ളതിൽ മൊയ്തീൻ അന്തരിച്ചു


മേപ്പയ്യൂർ: കീഴ്പ്പയ്യൂർ മണപ്പുറം പീറ്റയുള്ളതിൽ മൊയ്തീൻ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. മുസ്ലിം ലീഗ് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്നു. പഞ്ചായത്ത് കൗൺസിലർ, മുൻ ശാഖാ പ്രസിഡന്റ്, കേരളാ കുക്കിംഗ് തൊഴിലാളി യൂണിയൻ സംസ്ഥാന ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

ഭാര്യമാർ: ആമിന (മേമുണ്ട), പരേതയായ ആമിന (ഇരിങ്ങത്ത്).

മക്കൾ: മുഹമ്മദ് (ഖത്തർ), റസീന, സീനത്ത്, സമീറ, അർഷിന.

മരുമക്കൾ: സൈനുദ്ദീൻ (മാവട്ട്), റഫീഖ് ലത്തീഫീ (നിടുമ്പൊയിൽ), മുനീർ (കക്കറമുക്ക്), നസീം (കീഴരിയൂർ), ഫസ്ന (ഓമശ്ശേരി).

സഹോദരങ്ങൾ: ഹസ്സൻ (ചെറുവണ്ണൂർ), കദീശ (ചെരണ്ടത്തൂർ), പരേതരായ ആമിന (കീഴ്പ്പയ്യൂർ), കുഞ്ഞായിശ (ചെരണ്ടത്തൂർ).