Tag: Kozhikode Medical College
പേരാമ്പ്ര സ്വദേശിനിയുടെ മരണത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ പരാതിയുമായി ബന്ധുക്കള്‍; യുവതി മരിച്ചത് ചികിത്സ വൈകിയതിനാലാണെന്ന് ആരോപണം
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന് പരാതി. പേരാമ്പ്ര പൈതോത്ത് കേളന്‍മുക്കിലെ കാപ്പുമ്മല്‍ രജനിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ബന്ധുക്കള്‍ പരാതിയുമായി രംഗത്തുവന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് രജനി മരണപ്പെട്ടത്. നവംബര്‍ 4 നാണ് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. നാവിന് തരിപ്പും കാലിന് അസഹ്യമായ വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രജനി ചികിത്സ
‘അത്യാവശ്യമുള്ളവര്‍ മാത്രം ഒ.പിയിലെത്തിയാല്‍ മതി, അത്യാഹിത വിഭാഗം സാധാരണപോലെ പ്രവര്‍ത്തിക്കും’; നിപ സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിയന്ത്രണം
കോഴിക്കോട്: നിപ സംശയത്തെ തുടര്‍ന്ന് 68കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സാഹചര്യത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിയന്ത്രണമേര്‍പ്പെടുത്തി അധികൃതര്‍. അത്യാവശ്യമുള്ളവര്‍ മാത്രം ഒപി പരിശോധനക്ക് എത്തിയാല്‍ മതിയെന്നാണ് പുറപ്പെടുവിച്ചിരിക്കുന്ന നിര്‍ദേശം. ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്കും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, അത്യാഹിത വിഭാഗം സാധാരണ പോലെ പ്രവൃത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു. മലപ്പുറം പാണ്ടിക്കോട് സ്വദേശിയായ 68കാരനെയാണ് നിപ
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്; വിശദാംശങ്ങള്‍ അറിയാം
കോഴിക്കോട്: ഗവ മെഡിക്കല്‍ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം, കാസ്പിന് കീഴില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് 720 രൂപ പ്രതിദിന വേതനാടിസ്ഥാനത്തില്‍ ഒരു വര്‍ഷ കാലയളവിലേക്ക് താത്കാലികമായി നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി ഏഴിന് രാവിലെ 11 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണമെന്ന് സൂപ്രണ്ട്
അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കൊയിലാണ്ടി പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അജ്ഞാതൻ മരിച്ചു
കൊയിലാണ്ടി: അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കൊയിലാണ്ടി പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അജ്ഞാതൻ മരിച്ചു. കഴിഞ്ഞ ദിവസം കൊയിലാണ്ടി ബദരിയ പള്ളിക്ക് സമീപത്ത് വച്ചാണ് അയാളെ അവശനിലയിൽ കണ്ടത്. തുടർന്ന് പൊലീസെത്തി ഇയാളെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. വെളുത്ത നിറമാണ്. ഏകദേശം 55 വയസ് തോന്നിക്കുന്ന ഇയാൾക്ക്
കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലും ഗവ. മെഡിക്കൽ കോളേജിലും ജോലി ഒഴിവുകൾ; വിശദാംശങ്ങൾ
കോഴിക്കോട്: ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെയും ഗവ. മെഡിക്കൽ കോളേജിലെയും താൽക്കാലിക നിയമനങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ അറിയാം. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം എച്ച് ഡി എസിന് കീഴിൽ ജീൻ ടെക്നോളജിസ്റ്റ് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത: എം എസ് സി ജീൻ ടെക്നോളജി/ജനിറ്റിക്സ്,
ചികിത്സയിലുള്ള ബന്ധുവിന് ഭക്ഷണവുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി, മടങ്ങുംവഴി ബസിന്റെ ചക്രത്തിനടിയില്‍പ്പെട്ടു; ബാലുശ്ശേരി സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രി ജങ്ഷനില്‍ കാല്‍നടയാത്രക്കാരി ബസിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മരിച്ചു. ബാലുശ്ശേരി കുന്നകൊടി എരമംഗലം ചെട്ടിയാംകണ്ടി ഷൈനിയാണ് മരിച്ചത്. നാല്‍പ്പത്തിമൂന്ന് വയസ്സായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെയായിരുന്നു അപകടം. മുക്കത്തുനിന്ന് കുന്ദമംഗലം വഴി നഗരത്തിലേക്ക് വരുകയായിരുന്ന ബസ് വളവില്‍വെച്ച് ഷൈനിയെ ഇടിച്ചിട്ട് നിര്‍ത്താതെ മുന്നോട്ടുപോയതോടെ ഇവര്‍ ബസിന്റെ ചക്രത്തിനടിയിലായാവുകയായിരുന്നു. അപകടം നടന്ന ഉടന്‍ ഡ്രൈവര്‍ ഇറങ്ങി
കരളിന്റെ പ്രവര്‍ത്തനത്തില്‍ അപാകത, രക്തപരിശോധനയിലും പ്രശ്‌നങ്ങള്‍; എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്ക് മഞ്ഞപ്പിത്തം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോഴിക്കോട്: എലത്തൂര്‍ തീവണ്ടി ആക്രമണക്കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ഞപ്പിത്തത്തെത്തുടര്‍ന്ന് ഇന്ന് വൈകീട്ടോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരളിന്റെ പ്രവര്‍ത്തനത്തില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. രക്ത പരിശോധന നടത്തിയപ്പോള്‍ ഉണ്ടായ സംശയങ്ങളെ തുടര്‍ന്നാണ് പ്രതിയെ വീണ്ടും വിശദമായ പരിശോധനയ്ക്ക് വിധേയനാക്കിയത്. ഷാരുഖിന്റെ ദേഹത്തുള്ള പരുക്കുകളുടെ സ്വഭാവവും പഴക്കവും ഡോക്ടര്‍മാര്‍ പരിശോധിച്ചിരുന്നു.
10 ഐ.സി.യു, 19 ഓപ്പറേഷന്‍ തിയേറ്റര്‍, 195 കോടി ചെലവില്‍ അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതിയ ബ്‌ളോക്ക് പ്രവര്‍ത്തന സജ്ജം; മാര്‍ച്ച് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും
കോഴിക്കോട്: ജില്ലയുടെ ആരോഗ്യ മേഖലയിലെ സ്വപ്ന പദ്ധതിയായ പി.എം.എസ്.എസ്.വൈ. ബ്‌ളോക്ക് മാര്‍ച്ച് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഇ.വി. ഗോപി അറിയിച്ചു. അത്യാധുനിക ചികിത്സാ സൗകര്യങ്ങളുള്ള മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റീസ്, ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി ആശുപത്രി (പി.എം.എസ്.എസ്.വൈ. ബ്‌ളോക്ക്) പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷായോജനാ
ഭാര്യയുടെ പ്രസവത്തിനായി ആശുപത്രിയിലെത്തി, കഴിഞ്ഞ ദിവസം മുതല്‍ കാണാതായി; കോഴിക്കോട് മെഡിക്കല്‍ കോളേജിനു സമീപം യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം യുവാവ് തൂങ്ങി മരിച്ച നിലയില്‍. മെഡിക്കല്‍ കോളജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് കാണാതായ ആദിവാസി യുവാവ് വയനാട് മേപ്പാടി പാറ വയല്‍ സ്വദേശി വിശ്വനാഥനാണ് മരിച്ചത്. നാല്‍പ്പത്താറ് വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ
കൊയിലാണ്ടിയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോടിക്കല്‍ സ്വദേശിയായ പത്തൊന്‍പതുകാരന്‍ മരിച്ചു
തിക്കോടി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിക്കോടി കോടിക്കല്‍ സ്വദേശി അന്‍വര്‍ സാദിഖ് ആണ് മരിച്ചത്. പത്തൊന്‍പത് വയസായിരുന്നു. ശനിയാഴ്ചയാണ് വാഹനാപകടം ഉണ്ടായത്. അന്‍വര്‍ സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അന്‍വര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്‍വര്‍ മരണത്തിന് കീഴടങ്ങിയത്. കോടിക്കല്‍ അനസ് തങ്ങളുടെയും