അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കൊയിലാണ്ടി പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അജ്ഞാതൻ മരിച്ചു


കൊയിലാണ്ടി: അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കൊയിലാണ്ടി പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അജ്ഞാതൻ മരിച്ചു. കഴിഞ്ഞ ദിവസം കൊയിലാണ്ടി ബദരിയ പള്ളിക്ക്  സമീപത്ത് വച്ചാണ് അയാളെ അവശനിലയിൽ കണ്ടത്. തുടർന്ന് പൊലീസെത്തി ഇയാളെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

വെളുത്ത നിറമാണ്. ഏകദേശം 55 വയസ് തോന്നിക്കുന്ന ഇയാൾക്ക് കുറ്റിത്താടിയുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെപറ്റി എന്തെങ്കിലും വിവരം കിട്ടുന്നവർ കൊയിലാണ്ടി പൊലീസുമായി ബന്ധപ്പെടണം. കൊയിലാണ്ടി പൊലീസ് ഇൻസ്പെക്ടറുടെ ഫോൺ നമ്പർ: 9497987193, സ്റ്റേഷനിലെ നമ്പർ: 0496-2620236.