ജോലി തേടുന്നവർക്കായി ഇതാ അവസരങ്ങളുടെ പെരുമഴ: കോഴിക്കോട് ജില്ലയിൽ വിവിധ സർക്കാർ വകുപ്പുകൾക്ക് കീഴിലായി നിരവധി ഒഴിവുകൾ, വിശദാംശങ്ങൾ അറിയാം
കോഴിക്കോട്: ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകൾക്ക് കീഴിൽ നിരവധി തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഓരോന്നും വിശദമായി താഴെ അറിയാം.
സൈക്യാട്രിസ്റ്റ് ഒഴിവ്
ജില്ലാ മെഡിക്കൽ ഓഫീസിലെ (ആരോഗ്യം) സൈക്യാട്രിസ്റ്റ് തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യത : സൈക്യാട്രിയിൽ ബിരുദാനന്തര ബിരുദം / സൈക്യാട്രിയിൽ ഡി.എൻ.ബി / ഡി.പി.എം. ശമ്പളം :-57525/- പ്രായം : 2023 ജനുവരി ഒന്നിന് 18-41 വയസ്സ്. തത്പരരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 12ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495 2376179
മെഡിക്കൽ ഓഫീസർ ഒഴിവ്
ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളിലേക്ക് മെഡിക്കൽ ഓഫീസറെ അഡ്ഹോക് വ്യവസ്ഥയിൽ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖത്തിന് ക്ഷണിച്ചു. യോഗ്യത : പെർമനന്റ് ടി.സി.എം.സി രജിസ്ട്രേഷനോട് കൂടിയ എം.ബി.ബി.എസ്. പ്രായ പരിധി : 2023 ഏപ്രിൽ മുപ്പതിന് അറുപത് വയസ്സ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ മെയ് 15 രാവിലെ 10.30ന് ബന്ധപ്പെട്ട രേഖകളുടെ അസലും പകർപ്പും (തിരിച്ചറിയൽ രേഖ ഉൾപ്പെടെ) സഹിതം കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) മുമ്പാകെ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2370494
ഗസ്റ്റ് ഇൻസ്‌പെക്ടർ ഇന്റർവ്യൂ
മാളിക്കടവ് ജനറൽ ഐ.ടി.ഐയിൽ വയർമാൻ ട്രേഡിൽ തൽക്കാലികാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്‌പെക്ടറെ നിയമിക്കുന്നത്തിനുള്ള ഇന്റർവ്യൂ മെയ് ഒമ്പതിന് രാവിലെ 11 മണിക്ക് നടക്കും. എൽ.സി /എ.ഐ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ യോഗ്യത,ജനന തിയ്യതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാക്കേണ്ടതാണ്. യോഗ്യത : വയർമാൻ ട്രേഡിൽ എൻ.ടി.സി/എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും. കൂടുതൽ വിവരങ്ങൾക്ക് : 0495 237701
അപേക്ഷ ക്ഷണിച്ചു
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഡെസ്റ്റിനേഷൻ മാനേജരുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : എം.ബി.എ ടൂറിസം/എം കോം ഫിനാൻസ്/ എൽ.എൽ.ബി പ്രായപരിധി : 35 വയസ്സ്. അപേക്ഷകൾ സെക്രട്ടറി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, മാനാഞ്ചിറ കോഴിക്കോട് – 01 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ലഭിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: മെയ് 20 വൈകീട്ട് അഞ്ച് വരെ. കൂടുതൽ വിവരങ്ങൾക്ക് : 0495-2720012
ഫാർമസിസ്റ്റ് ഇന്റർവ്യൂ
ഗവ. മെഡിക്കൽ കോളേജ്, കോഴിക്കോട് എച്ച്.ഡി.എസിന് കീഴിൽ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് ഫാർമസിസ്റ്റ് ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തും. 750 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ താൽകാലികമായാണ് നിയമനം. യോഗ്യത : ഡി ഫാം. പ്രായപരിധി : 18-35. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 10 ന് രാവിലെ 11.30 ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ വിവിധ തസ്തികകളിലേക്ക് കരാർ/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. യോഗ്യരായ വിദ്യാർത്ഥികൾ മെയ് 15 ന് വൈകുന്നേരം 5 മണിക്ക് അകം അപേക്ഷ സമർപ്പിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട ലിങ്കുകൾ:
1. പീഡിയാട്രീഷ്യൻ – https://docs.google.com/forms/d/1Nekm2uSUQGITtCZZCxnluk78xocckwfrgtf_csmxlg/edit
2. പാലിയേറ്റിവ് കെയർ സ്റ്റാഫ് നഴ്സ് – https://docs.google.com/forms/d/13yorgMC1yRT3WRO3niYwzyUq6gTVXuggKLh6CMHfjeE/edit
3. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ -https://docs.google.com/forms/d/1Mx7gpD8_nVy87PgdJv98c4-gqAt6cfGCQDFTLDMKLvc/edit
4. ഗൈനക്കോളജിസ്റ് – https://docs.google.com/forms/d/1DpzLYFUa6tKDqjdK-4HZ5XvwXF1KMfJ9YvghYSyl1lo/edit
5. അനസ്തെറ്റിസ്റ്റ് – https://docs.google.com/forms/d/1fOLJwyvVcaK5fM3mflLDtpsM6_AEM8Ayd7lpKgLbANc/edit
6. ലേഡി ഹെൽത്ത് വിസിറ്റർ -https://docs.google.com/forms/d/1riluOlBBINyILHCqeLsPldszEobgdUZVkfTEhh9PePE/edit
കൂടുതൽ വിവരങ്ങൾക്ക് 0495 2374990 എന്ന നമ്പറിൽ വിളിക്കാം.