കലാമത്സരങ്ങളുമായി ‘അരങ്ങുണര്‍ന്നു’; കുടുംബശ്രീ കൊയിലാണ്ടി താലൂക്ക് കലോത്സവത്തിന് മേപ്പയ്യൂരില്‍ തുടക്കമായി


മേപ്പയ്യൂര്‍: കുടുംബശ്രീ 25ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന അരങ്ങ് കൊയിലാണ്ടി താലൂക്ക് തല കലോത്സവത്തിന് മേപ്പയ്യൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. മെയ് 6,7 തീയ്യതികളിലായി നടക്കുന്ന കലോത്സവം കൊയിലാണ്ടി നിയസഭ നിയോജക മണ്ഡലം എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് അ്യക്ഷത വഹിച്ചു.

മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍, മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പ്രസന്ന, മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ, വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ വി സുനില്‍, വി.പി രമ, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രമ്യ എ.പി, വാര്‍ഡ് മെമ്പര്‍മാരായ ശ്രീനിലയം വിജയന്‍, പി പ്രശാന്ത് വിവിധ രാഷ്ട്രീയ പ്രധിനിധികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

കൊയിലാണ്ടി താലൂക്കിലെ 22 ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള സിഡിഎസുകളും കൊയിലാണ്ടി നഗരസഭയിലെ 2 സിഡിഎസുകളുമാണ് കലോത്സവത്തില്‍ മത്സരിക്കുന്നത്. ആദ്യ ദിനമായ ഇന്നലെ 18 ഇനങ്ങള്‍ അരങ്ങേറി. ഒപ്പന തിരുവാതിര, നാടോടി നൃത്തം, സംഘനൃത്തം, നാടകം, മാപ്പിളപാട്ട്, കവിത, നാടന്‍പാട്ട് തുടങ്ങിയ 30 ഇനങ്ങളിലാണ് കലോത്സവത്തില്‍ മത്സരങ്ങള്‍ നടക്കുന്നത്.

ചടങ്ങില്‍ മേപ്പയ്യൂര്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ ഇ ശ്രീജയ സ്വാഗതവും എസ്ടി ജില്ലാ പ്രോഗ്രാം മാനേജര്‍ അനഘ ആര്‍ നന്ദി പറഞ്ഞു.