മലബാര്‍ രുചികളും ഒരുമിച്ചുള്ള പ്രാര്‍ത്ഥനയും; കൊയിലാണ്ടിയില്‍ കേരം അസോസിയേഷന്റെ ഇഫ്താര്‍ വിരുന്ന്
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ കേരം അസോസിയേഷന്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് നവ്യാനുഭവമായി. ഹാഷിം.പി.കെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിയില്‍ ലൈജേഷ് സ്വാഗതം ആശംസിക്കുകയും നജീബ്.കെ.വി അധ്യക്ഷന്‍ വഹിക്കുകയും ചെയ്തു.
ഹാഷിം പി.കെ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് ലത്തീഫ്.പി.സി, മുസ്തഫ.പി.പി, ഹംസ, രഞ്ജിത്ത്‌നാഥ് എ.വി .ബിജു എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കോഴിക്കോട് ജില്ലയിലെ മുഴുവന്‍ കേരം ക്ലബ്ബിലെ പ്രതിനിധികളും, സി.എ കെ.ഡി കേസ്പ പ്രതിനിധികളും പങ്കെടുത്തു.
കൊയിലാണ്ടി കേരം അസോസിയേഷന്റെ സെക്രട്ടറി മുസ്തഫ, പ്രസിഡന്റ് ശ്രീശാന്ത് എന്നിവര്‍ നേതൃത്വം നല്‍കിയ ചടങ്ങില്‍ ട്രഷറര്‍ രഞ്ജിത്ത് നാഥ് നന്ദി പറയുകയും ചെയ്തു. നോമ്പുതുറയും പ്രാര്‍ത്ഥനയും കഴിഞ്ഞശേഷം മലബാര്‍ വിഭവങ്ങള്‍ അടങ്ങിയ ഭക്ഷണവും നല്‍കി പിന്നീട് തറാവിഹ് നമസ്‌കാരത്തിന് ശേഷം പിരിഞ്ഞു. ആഷിക്, മുജീബ്, നിധിന്‍, ഷംജിത്ത് ലാല്‍, വിനീഷ്, മിനീഷ്, അമല്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
ലഹരിയുടെ പാതയില്‍ നിന്നും കുട്ടികളെയും യുവത്വത്തേയും നേര്‍വഴില്‍ നയിക്കുന്ന ഒരു ലഹരി വിരുദ്ധ കേരം ക്ലബ് കൂടിയാണ് കെ.സി.എ കൊയിലാണ്ടി.