പെരുവണ്ണാമുഴിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് വീണു; വാഹനത്തിന്റെ ബോണറ്റ് തകര്‍ന്നു


കോഴിക്കോട്; ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേയ്ക്ക് കാട്ടുപോത്ത് വീണു. ഇന്ന് രാവിലെയാണ് സംഭവം. വാഹനത്തിന്റെ ബോണറ്റ് തകര്‍ന്നിട്ടുണ്ട്.

പെരുവണ്ണാമൂഴി – ചെമ്പനോട റോഡില്‍ പന്നിക്കോട്ടൂര്‍വയല്‍ മേഖലയില്‍ ബുധനാഴ്ച രാവിലെ ഏഴേകാലോടെയാണ് സംഭവം.
അപകടത്തില്‍ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പേരാമ്പ്ര സ്വദേശികളായ രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.