അമ്മമാരുടെയും സഹോദരിമാരുടെയും സംഗമവും ഐക്യദാര്‍ഢ്യ പ്രകടനവും; യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും


വടകര: വടകര ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ പത്തുമണിക്ക് അമ്മമാരുടെയും സഹോദരിമാരുടെയും സംഗമവും ഐക്യദാര്‍ഢ്യ പ്രകടനവും നടത്തും. വടകര പുതിയ ബസ് സ്റ്റാന്റ് പരിസരത്തുനിന്നാണ് പരിപാടി ആരംഭിക്കുക.

ഇവിടെ നിന്നും പ്രകടനമായാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുക. മൂവായിരത്തോളം സ്ത്രീകള്‍ പരിപാടിയില്‍ അണിനിരക്കുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുശേഷം ചക്കിട്ടപ്പാറയില്‍ തെരഞ്ഞെടുപ്പ് പര്യടനം നടത്തും.