നടുവണ്ണൂരില്‍ തണ്ണീര്‍ത്തടം മണ്ണിട്ട് നികത്താന്‍ ശ്രമം; പ്രതിഷേധവുമായി നാട്ടുകാര്‍


നടുവണ്ണൂര്‍: നടുവണ്ണൂരില്‍ തണ്ണീര്‍ത്തടം മണ്ണിട്ട് നികത്താനുള്ള ശ്രമം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. പതിനാറാം വാര്‍ഡില്‍ എലങ്കമല്‍ പാലാച്ചിതാഴെ തോടിന് സമീപമുള്ള തണ്ണീര്‍ത്തടമാണ് സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്താന്‍ ശ്രമിച്ചത്.

തണ്ണീര്‍ത്തട സംരക്ഷണ സമിതി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടുവണ്ണൂര്‍ വില്ലേജ് ഓഫീസര്‍ സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി.