കാപ്പാട് സ്വദേശിനിയായ വീട്ടമ്മയെ കാണാനില്ലെന്ന് പരാതി


Advertisement

കൊയിലാണ്ടി: കാപ്പാട് സ്വദേശിനിയായ വീട്ടമ്മയെ കാണാനില്ലെന്ന് പരാതി. കാപ്പാട് പനന്താറ്റിൽ ചന്ദ്രികയെയാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം കാണാതായത്.

കാപ്പാടു നിന്ന് കൊയിലാണ്ടിയിലുള്ള മകളുടെ വീട്ടിൽ എത്തിയതായിരുന്നു ചന്ദ്രിക. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം വീട്ടിലേക്കെന്ന് പറഞ്ഞിറങ്ങിയതാണ്. ഏറെ വെെകിയും വീട്ടിലെത്താത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചന്ദ്രിക കൊയിലാണ്ടിയിലില്ലെന്ന് മനസിലായത്. ബന്ധുക്കൾ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

Advertisement

കാണാതാകുമ്പോൾ ചിത്രത്തിലുള്ള സാരിയാണ് ചന്ദ്രിക ധരിച്ചിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലോ 9061402253 എന്ന നമ്പറിലോ ബന്ധപ്പെടുക.

Advertisement
Advertisement

Summary: Complaint that the housewife from Kappad is missing