കൊയിലാണ്ടിയിലെ ഹോട്ടല്‍ ബേക്കറി ഉടമകളുടെ ശ്രദ്ധക്ക്; കട തുറക്കണമെങ്കില്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം, നടപടിക്രമങ്ങള്‍ വ്യക്തമാക്കി ആരോഗ്യ വകുപ്പ് ഡയറക്ടറുടെ സര്‍ക്കുലര്‍


തിരുവനന്തപുരം: ഭക്ഷ്യ സാധനങ്ങള്‍ തയ്യാറാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് കൈകാര്യം ചെയ്യുന്നവര്‍ക്കു ഹെല്‍ത്ത് കാര്‍ഡ് നല്‍കുമ്പോള്‍ കൃത്യത ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ സര്‍ക്കുലര്‍. സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതില്‍ വീഴ്ചകള്‍ ഉണ്ടായ സാഹചര്യത്തിലാണ് നിര്‍ദേശം.

സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമ്പോള്‍ ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് സ്ഥാപന മേധാവികള്‍ ഉറപ്പു വരുത്തണം. അപേക്ഷകനെ ഡോക്ടര്‍ നേരിട്ടു പരിശോധിക്കണമെന്നു സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. ശാരീരിക പരിശോധന, കാഴ്ച പരിശോധന, രക്ത പരിശോധന, ത്വക്കിന്റെയും നഖങ്ങളുടെയും പരിശോധന എന്നിവ നടത്തണം. ടൈഫോയ്ഡ്, മഞ്ഞപ്പിത്തം ലക്ഷണങ്ങളുണ്ടെങ്കില്‍ വിദഗ്ധ പരിശോധന വേണം. ക്ഷയരോഗ ലക്ഷണമുണ്ടെങ്കില്‍ കഫം പരിശോധിക്കണം. ഇക്കാര്യങ്ങള്‍ വിലയിരുത്തി ബോധ്യപ്പെട്ടതിനു ശേഷമേ സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ.

വിരശല്യത്തിന് എതിരെയുള്ള വാക്‌സീന്‍ നല്‍കണം. ടൈഫോയ്ഡിനെതിരെയുള്ള വാക്‌സീന്‍ പൂര്‍ത്തീകരിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്.