അഭിഭാഷകർക്കിനി ഹെൽത്തിയായി കേസുകൾ വാദിക്കാം; കൊയിലാണ്ടി ബാർ അസോസിയേഷനിൽ ഹെൽത്ത് കോർണർ സ്ഥാപിച്ചു


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷന്റെയും കോട്ടക്കൽ ആര്യ വൈദ്യശാലയുടെയും സംയുക്താഭിമുഖ്യത്തിൽ അസോസിയേഷനിൽ സ്ഥിരം ഹെൽത്ത് കോർണർ സംവിധാനം സ്ഥാപിച്ചു. അഭിഭാഷകരുടെ രക്തസമ്മർദ്ദം, ഭാരം, ഉയരം എന്നിവ സ്ഥിരമായി പരിശോധിക്കാൻ ഉള്ള സംവിധാനമാണ് ഹെൽത്ത് കോർണർ.

Advertisement

ജില്ലാ ജഡ്ജി അനിൽ ടി.പി (പോക്സോ) ഹെൽത്ത് കോർണർ ഉദ്ഘാടനം ചെയ്തു. ഡോ. രേഷ്മ വിനോദ് അഭിഭാഷകരെയും മറ്റുള്ളവരെയും പരിശോധിച്ചു.  ജീവിതശൈലീ രോഗങ്ങളെ കുറിച്ച് ഡോ. പ്രശാന്ത് വാര്യർ ക്ലാസെടുത്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി.സത്യൻ അധ്യക്ഷനായി. മുൻസിഫ് ആമിന കുട്ടി, അശോക് കുമാർ.കെ, പ്രശോഭ്.ജി എന്നിവർ സംസാരിച്ചു. അഡ്വ. ഉമേന്ദ്രൻ സ്വാഗതവും അഡ്വ. മഞ്ജുഷ നന്ദിയും പറഞ്ഞു.

Advertisement
Advertisement