ക്യാപ്സൂളുകളിലാക്കി മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ചു; 42 ലക്ഷം രൂപയുടെ സ്വർണ്ണവുമായി പയ്യോളി സ്വദേശി കരിപ്പൂരിൽ പിടിയിൽ


Advertisement

പയ്യോളി: ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി പയ്യോളി സ്വദേശി കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. പയ്യോളി സ്വദേശി റസാഖിനെയാണ് സ്വര്‍ണ്ണവുമായി പോലീസ് പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും 800 ഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു.

Advertisement

ദുബായില്‍ നിന്നുള്ള വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരില്‍ എത്തിയതായിരുന്നു റസാഖ്. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് റസാഖിനെ പോലീസ് പിടികൂടിയത്. സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ ഇയാളിൽ നിന്ന് സ്വർണ്ണം കണ്ടെത്തുകയായിരുന്നു.

Advertisement

മലദ്വാരത്തില്‍ ഒളിപ്പിച്ചായിരുന്നു റസാഖ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മിശ്രിതമാക്കിയ സ്വര്‍ണം ക്യാപ്‌സൂള്‍ രൂപത്തിലാക്കിയായിരുന്നു ഇയാള്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചത്. ഇയാളില്‍ നിന്നും മൂന്ന് ക്യാപ്‌സൂളുകള്‍ പോലീസ് പിടിച്ചെടുത്തു.ഇയാളില്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 42 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു.

Advertisement

കഴിഞ്ഞ ദിവസം സ്വര്‍ണം കടത്തിയ ആളെയും, ഇയാളില്‍ നിന്നും ഇത് തട്ടിയെടുക്കാനെത്തിയ സംഘത്തെയും പോലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെ കര്‍ശന നിരീക്ഷണമാണ് വിമാനത്താവളത്തില്‍ തുടരുന്നത്. ഇതിനിടെയാണ് വീണ്ടും സ്വര്‍ണം കടത്താനുള്ള ശ്രമം.

Summary: Gold smuggling: Payyoli native arrested with gold worth Rs 42 lakh in Karipur