പിഷാരികാവില്‍ ഭക്തജന പ്രവാഹം; ആദ്യാക്ഷരം കുറിക്കുന്നത് അഞ്ഞൂറോളം കുരുന്നുകള്‍


കൊയിലാണ്ടി: ഭക്തജന തിരക്കില്‍ പിഷാരികാവ്. പത്ത് ദിവസം നീണ്ട് നിന്ന നവരാത്രി ആഘോഷ പരിപാടികള്‍ക്ക് ഇന്ന് വിരമമാകും. വിജയദശമി നാളില്‍ വിദ്യാരംഭം അടക്കം വിവിധ പരിപാടികളാണ് ക്ഷേത്രത്തില്‍ അരങ്ങേറുന്നത്.

കോഴിക്കോട് അമൃത് നാഥും സംഘവും അവതരിപ്പിച്ച നാദസ്വരക്കച്ചരിയോടെയാണ് ഇന്നത്തെ രിപാടികള്‍ ആരംഭിച്ചത്. അതിനുശേഷം വിദ്യാരംഭം തുടങ്ങി. അഞ്ഞൂറോളം കുരുന്നുകള്‍ ഇത്തവണ ഹരിശ്രീ കുറിക്കും.

വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഭക്തജനങ്ങള്‍ ക്ഷേത്രാങ്കണത്തിലേക്ക് ഒഴുകി എത്തിയത്. രക്ഷിതാക്കളുടെ മടിയിലിരുന്നാണ് ഹരിശ്രീ കുറിക്കുക. കോവിഡിന് ശേഷമാണ് രക്ഷിതാക്കളുടെ മടിയിലിരുന്ന് ഹരിശ്രീ കുറിക്കുന്ന രീതിയിലേക്ക് മാറ്റിയത്. കോവിഡിന് ശേഷം വിപുലമായ ചടങ്ങുകളോടെ ആദ്യാക്ഷരം കുറിക്കുന്നത് ഇത്തവണയാണ്.

summary: Flow of devotees in Pisharikav